തനിമ ഹദീസ് സമ്മേളനം
text_fieldsതനിമ ഹദീസ് സമ്മേളനത്തില്‍ റഹ്മത്തെ ഇലാഹി നദ്വി സംസാരിക്കുന്നു
റിയാദ്: ഹദീസിന്റെ പ്രാമാണികത, ഹദീസ് നിഷേധ പ്രവണത, ഹദീസ് ക്രോഡീകരണ ചരിത്രം എന്നിവ ചർച്ച ചെയ്ത് തനിമ റിയാദ് ഹദീസ് സമ്മേളനം സംഘടിപ്പിച്ചു. റഹ്മത്തെ ഇലാഹി നദ്വി (തനിമ), അബ്ദുല്ല അൽ ഹികമി (ആർ.ഐ.സി.സി), ആരിഫ് ബാഖവി (എസ്.ഐ.സി) എന്നിവര്‍ വ്യത്യസ്ത വിഷയങ്ങളിൽ സംസാരിച്ചു. തനിമ സോണൽ പ്രസിഡന്റ് സിദ്ദീഖ് ബിൻ ജമാൽ അധ്യക്ഷത വഹിച്ചു. തനിമ റമദാനില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഹദീസ് വിജ്ഞാന മത്സരവിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. പി.പി. അബ്ദുൽ ലത്തീഫ് സമാപന പ്രഭാഷണം നിർവഹിച്ചു. റഹ്മത്തുല്ല ചേളന്നൂർ സ്വാഗതം പറഞ്ഞു. സൽമാൻ ഖിറാഅത്ത് നടത്തി.

