പ്രവാചക സ്മൃതി; തനിമ കുടുംബസംഗമം
text_fieldsറിയാദ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പാട്ടും ബൈത്തും പ്രഭാഷണങ്ങളുമായി തനിമ റിയാദ് സനാഇയ്യ ഏരിയ കുടുംബസംഗമം സംഘടിപ്പിച്ചു. തനിമ പ്രൊവിൻസ് കമ്മിറ്റിയംഗം ലത്തീഫ് ഓമശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ശത്രുക്കളോടും മിത്രങ്ങളോടും ബന്ധുക്കളോടുമെല്ലാം നീതിപൂർവമാണ് പ്രവാചകൻ ഇടപെട്ടതെന്ന് അദ്ദേഹം പറഞ്ഞു. അവകാശങ്ങൾ നിഷേധിക്കുകയും നീതിരഹിതമായി പെരുമാറുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ
സമൂഹത്തിന്റെ അടിത്തട്ട് മുതൽ അന്താരാഷ്ട്രീയ രംഗം വരെ പ്രവാചകന്റെ അധ്യാപനങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റിസ്വാൻ, ഖുത്ബ്, ഇമ്പിച്ചി, സബ്ന എന്നിവർ ഇൻസ്റ്റന്റ് ക്വിസിൽ വിജയികളായി. പാരന്റിങ് സെഷനിൽ സാജിദ് (സിജി) പാറക്കൽ ക്ലാസെടുത്തു. പ്രോഗ്രാം കൺവീനർ അസീബ് ഖുർആൻ പാരായണം നടത്തി. തനിമ പാട്ട്കൂട്ടം അവതരിപ്പിച്ച പ്രവാചക മദ്ഹ് ഗാനങ്ങൾ സദസ്സ് ഹർഷാരവങ്ങളോടെ സ്വീകരിച്ചു. ബഷീർ രാമപുരത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ റഹ്മത്തുല്ല കള്ളിയിൽ, റിഷാദ് എളമരം, അഷ്ഫാഖ് വയനാട്, ഉമർ സഈദ്, റിസ്വാൻ, റോഷൻ, ഉമർ ഫാറൂഖ് (ട്രിപ്പ്ൾ ഡ്രം) എന്നിവർ പങ്കെടുത്തു.
മുതിർന്നവർക്ക് നടന്ന കായിക മത്സരത്തിൽ ഷറഫാത്ത് അലി ഷൂട്ട് ഔട്ടിലും സലീം വടകരയും ടീമും കമ്പവലിയിലും വിജയികളായി. സൗദ, തൂബ, താഹിറ ടീച്ചർ എന്നിവർ ബോട്ടിൽ പിക്കിങ്ങിലും തൂബ, ഫിഫിത, സൗദ എന്നിവർ മ്യൂസിക്കൽ ചെയറിലും ഫഹ്മിദ, ജസീല എന്നിവർ 'കുളം കര'യിലും ജേതാക്കളായി. കുട്ടികൾക്കായി നടന്ന മത്സരത്തിൽ ബോൾ പാസിങ്ങിൽ ഹനീൻ, അസിൻ, നായിഫ് എന്നിവരും ഷൂട്ട് ഔട്ടിൽ ഇസ്മ, അസിൻ, അയ്സിൻ എന്നിവവരും ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
തനിമ സോണൽ പ്രസിഡന്റ് തൗഫീഖ് റഹ്മാൻ സമാപന പ്രഭാഷണവും പ്രാർഥനയും നടത്തി. റഹ്മത്തുല്ല കള്ളിയിൽ, സലീം വടകര, ബഷീർ രാമപുരം, അസീബ്, തൗഫീഖ് റഹ്മാൻ, താഹിറ ടീച്ചർ, താഹിറ ഹഫീസ്, മുംതാസ് സലീം എന്നിവർ സമ്മാനങ്ങൾ നൽകി. പി.എസ്.എം ഹനീഫ, ഫസലുൽ ഹഖ്, ഷബീർ അഹ്മദ്, മൊയ്ദു ഇരിട്ടി, അബ്ദുറഹ്മാൻ ഒലയാൻ, ഇല്യാസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. അഷ്റഫ് കൊടിഞ്ഞി അവതാരകനായിരുന്നു. ഏരിയ പ്രസിഡന്റ് റിഷാദ് എളമരം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

