Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ തനിമ അനുശോചിച്ചു

text_fields
bookmark_border
oommen chandi
cancel

ദമ്മാം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ തനിമ സാംസ്കാരിക വേദി അനുശോചനം രേഖപ്പെടുത്തി. താൻ വിശ്വസിക്കുന്ന രാഷ്​ട്രീയത്തിന് വേണ്ടി ജീവിതം സമർപ്പിച്ച ജനകീയനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന്​ അനുശോചന സന്ദേശത്തിൽ തനിമ കേന്ദ്ര സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രതിപക്ഷനേതാവായിരിക്കുമ്പോഴും സാധാരണക്കാരായ ജനങ്ങളോട് ഇടപഴകുകയും ജനമധ്യത്തിൽനിന്ന്​ പ്രവർത്തിക്കുകയും ചെയ്ത ജനകീയനായ നേതാവായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ ജനസമ്പർക്ക പരിപാടി മറ്റ് മുഖ്യമന്ത്രിമാരിൽ നിന്നും അദ്ദേഹത്തെ വ്യതിരിക്തനാക്കി.

പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുകയും പരിഹാരത്തിനായി പരിശ്രമിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തി​െൻറ വേർപാടിൽ ദുഃഖിക്കുന്ന കുടുബത്തി​െൻറയും സഹപ്രപ്രവർത്തകരുടേയും കേരളീയ പൊതുസമൂഹത്തി​േൻറയും വേദനയിൽ പങ്കുചേരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tanima condoled the demise of Oommen Chandy
Next Story