തനിമ അസീർ ഈദ് സംഗമം സംഘടിപ്പിച്ചു
text_fieldsതനിമ അസീർ സംഘടിപ്പിച്ച ഈദ് സംഗമത്തിൽ ഫവാസ്
അബ്ദുറഹീം സംസാരിക്കുന്നു
അബഹ: അസീർ തനിമ സാംസ്കാരിക വേദി അബഹയിൽ ഈദ് സംഗമം സംഘടിപ്പിച്ചു. മഖർ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക പരിപാടിയിൽ ഫവാസ് അബ്ദുറഹീം പെരുന്നാൾ സന്ദേശം നൽകി സംസാരിച്ചു. പ്രാവാചകന്മാരിൽ ദൈവത്തിന്റെ കൂട്ടുകാരൻ എന്ന് വിശേഷിപ്പിക്കുന്ന ഇബ്റാഹീം പ്രവാചകന്റെ ദൈവത്തോടുള്ള പ്രേമം വി
ശ്വാസികൾക്ക് എന്നും മാതൃകയാണെന്നും ദൈവപ്രീതിക്കുവേണ്ടി എന്തും ബലിയർപ്പിക്കാനുള്ള ആഹ്വാനമാണ് ഓരോ ബലിപെരുന്നാളും നൽകുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് അലി ചെന്ത്രാപ്പിന്നി ചടങ്ങിൽ അധ്യക്ഷതവഹിച്ചു.പ്രസിഡന്റ് വഹീദ് മൊറയൂർ ആശംസ പ്രസംഗം നടത്തി. അസീറിലെ കലാകാരന്മാർ പങ്കെടുത്ത തനിമയാർന്ന മാപ്പിളപ്പാട്ടു സന്ധ്യയും മലർവാടി കുട്ടികളുടെ വിവിധ മത്സരപരിപാടികളും സംഗമത്തിന് മിഴിവേകി.
സംഗീത സന്ധ്യയിൽ ഗായകരായ അബ്ദുറഹ്മാൻ തലശ്ശേരി, ലുലു ജാഫർ കണ്ണൂർ, സുധീർ കൊല്ലം, റീന സുധീർ, വഹീദുദ്ദീൻ മൊറയൂർ, റിസ്വാന യാസർ, സഹ്ല അൻവർ, ഷാസിൽ സമീർ കണ്ണൂർ, മനാൽ സൈനബ്, ലയാൻ സമീർ, ബേബി ഹവ്വ റാഷിദ് എന്നിവർ ഗാനമാലപിച്ചു. കലാപരിപാടികൾക്ക് വഹീദുദ്ദീൻ മൊറയൂർ നേതൃത്വം നൽകി. കുട്ടികൾക്കായി സംഘടിപ്പിച്ച കിഴങ്ങ് പൊറുക്കൽ, ലെമൺ സ്പൂൺ, മ്യൂസിക്കൽ ചെയർ, ഷൂട്ടൗട്ട്, മാപ്പിളപ്പാട്ട് എന്നിവയിലെല്ലാം ധാരാളം കുട്ടികൾ ആവേശപൂർവം പങ്കെടുത്തു.
റാശിദ് കണ്ണൂർ മത്സര പരിപാടികൾക്ക് നേതൃത്വം നൽകി. സ്ത്രീകൾക്കായി സംഘടിപ്പിച്ച ലെമൺ സ്പൂൺ, ഷൂട്ട് ഔട്ട്, ഹാൻഡ്ബാൾ മത്സരങ്ങളിൽ യഥാക്രമം സക്കീന ബീരാൻ, ഫാത്തിമ നൗഫൽ ചങ്ങനാശ്ശേരി, ലുലു ജാഫർ എന്നിവർ വിജയികളായി. സൗഹൃദ ഫുട്ബാൾ മത്സരവും നടന്നു. ഷാസിൽ സമീർ കണ്ണൂർ ഖിറാഅത്ത് നടത്തി. അബ്ദുറഹ്മാൻ തലശ്ശേരി സ്വാഗതവും സമീർ കണ്ണൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

