Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​നി​മ അ​സീ​ർ സൗ​ഹൃ​ദ...

ത​നി​മ അ​സീ​ർ സൗ​ഹൃ​ദ ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി

text_fields
bookmark_border
iftar meet inauguration
cancel
camera_alt

'ത​ഖ്‌​വ​യും സ്വ​ബ​റു​മാ​ണ് റ​മ​ദാ​ൻ' കാ​മ്പ​യി​​ന്റെ ഭാ​ഗ​മാ​യി അ​സീ​റി​ൽ ത​നി​മ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മം താ​ജു​ദ്ദീൻ മ​ദീ​നി ക​രു​വാ​ര​കു​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഖ​മീ​സ്‌ മു​ശൈ​ത്ത്: ‘ത​ഖ്‌​വ​യും സ്വ​ബ​റു​മാ​ണ് റ​മ​ദാ​ൻ’ കാ​മ്പ​യി​​ന്റെ ഭാ​ഗ​മാ​യി അ​സീ​റി​ൽ ത​നി​മ സൗ​ഹൃ​ദ ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി. സ​മൂ​ഹ​ത്തി​ലെ വി​വി​ധ മ​ത, സാം​സ്കാ​രി​ക രം​ഗ​ത്തു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്തി​യ ഇ​ഫ്താ​ർ സ​ൽ​ക്കാ​രം മ​തേ​ത​ര സ​ന്തോ​ഷ കൂ​ട്ടാ​യ്മ​യാ​യി മാ​റി. താ​ജു​ദ്ദീ​ൻ മ​ദീ​നി ക​രു​വാ​ര​കു​ണ്ട് സം​ഗ​മം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. റ​മ​ദാ​നി​ന്റെ ദി​വ്യ​പ്ര​കാ​ശം മ​നു​ഷ്യ മ​ന​സ്സി​ലെ മാ​ലി​ന്യ​ങ്ങ​ളെ മാ​റ്റി തെ​ളി​ച്ച​മു​ള്ള​താ​ക്കി മാ​റ്റു​ന്നു. സ്നേ​ഹ കാ​രു​ണ്യ​ങ്ങ​ളാ​ൽ ഭ​ക്തി​യോ​ടെ അ​നു​ഷ്ഠി​ക്കേ​ണ്ട​താ​ണ് വ്ര​താ​നു​ഷ്ഠാ​നം. ആ​രോ​ഗ്യ പൂ​ർ​ണ​വും സ്നേ​ഹ​വു​മു​ള്ള പൗ​ര​ന്മാ​രെ​യാ​ണ് രാ​ജ്യ​ത്തി​ന് ഇ​ന്നാ​വ​ശ്യ​മാ​യി​ട്ടു​ള്ള​ത്. സൂ​ര്യ​നെ പോ​ലെ, ഭൂ​മി​യെ പോ​ലെ വി​ശു​ദ്ധ ഖു​ർ​ആ​ൻ മു​ഴു​വ​ൻ മ​നു​ഷ്യ​രാ​ശി​ക്കും വേ​ണ്ടി അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​തും അ​തി​ന് അ​വ​കാ​ശി​ക​ളു​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് അ​ലി ചെ​ന്ത്രാ​പ്പി​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​നാ​ധി​പ​ത്യ​ത്തി​നും മ​തേ​ത​ര​ത്വ​ത്തി​നും വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ഇ​ക്കാ​ല​ഘ​ട്ട​ത്തി​ൽ ഏ​റെ ​ശ്രാ​ഘ​നീ​യ​മാ​ണ് ഇ​ഫ്താ​ർ വി​രു​ന്നു​ക​ളും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​മെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച പ്ര​കാ​ശ​ൻ നാ​ദാ​പു​രം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദി​നേ​ശ​ൻ അ​ൽ​ജാ​സി​റ, ഡോ. ​അ​ഭി​ലാ​ഷ് ക​ണ്ണൂ​ർ, ബാ​ബു നാ​ദാ​പു​രം തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftarRamadan 2024
News Summary - Tanima Aseer hosted a friendly Iftar
Next Story