Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതംജീദ് സീസൺ-2 ഖുർആൻ...

തംജീദ് സീസൺ-2 ഖുർആൻ പാരായണ മത്സരം; ഫലപ്രഖ്യാപനവും അനുമോദനവും നാളെ

text_fields
bookmark_border
തംജീദ് സീസൺ-2 ഖുർആൻ പാരായണ മത്സരം; ഫലപ്രഖ്യാപനവും അനുമോദനവും നാളെ
cancel

റിയാദ്: റമദാൻ പ്രമാണിച്ച് റിയാദ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലത്തിലെ 10 മുതൽ 15 വയസ്സ് വരെയുള്ള വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ഖുർആൻ പാരായണ മത്സരത്തിെൻറ (തംജീദ് സീസൺ-2) ഫലപ്രഖ്യാപനവും അനുമോദന സമ്മേളനവും ഞായറാഴ്ച (ഏപ്രിൽ 12) നടക്കും.

കാടാമ്പുഴക്ക് സമീപമുള്ള മാറാക്കര സി.എച്ച് സെൻററിൽ വെച്ച് ഉച്ചക്ക് ശേഷം മൂന്നിന് നടക്കുന്ന പൊതുപരിപാടിയിൽ മത്സര വിജയികളെ പ്രഖ്യാപിക്കുകയും അവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതോടൊപ്പം തന്നെ ജീവകാരുണ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കും പരിപാടി സാക്ഷ്യം വഹിക്കും.

കഴിഞ്ഞ റമദാനിൽ കെ.എം.സി.സി പ്രവർത്തകരിൽ നിന്നും സ്വരൂപിച്ച ഫണ്ടിൽ നിന്നും കോട്ടക്കൽ മണ്ഡലത്തിലെ രോഗികൾക്ക് അത്താണിയായി പ്രവർത്തിക്കുന്ന മാറാക്കര സി.എച്ച് സെൻറർ, വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറർ, മലപ്പുറം സി.എച്ച് സെൻറർ എന്നിവയ്ക്കുള്ള സഹായ വിതരണവും ചടങ്ങിൽ നടക്കും.

പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് ബഷീർ മുല്ലപ്പള്ളി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻറ് ബഷീർ രണ്ടത്താണി, ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഒ.കെ. സുബൈർ, വിവിധ മുസ്‌ലിം ലീഗ് - കെ.എം.സി.സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

നാട്ടിലുള്ള മുഴുവൻ കെ.എം.സി.സി പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് ബഷീർ മുല്ലപ്പള്ളി, ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ, ട്രഷറർ ഗഫൂർ കൊന്നക്കാട്ടിൽ, ചെയർമാൻ അബൂബക്കർ സി.കെ പാറ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsquran recitationGulf NewsSaudi Arabian News
News Summary - Tamjeed Season-2 Quran Recitation Contest
Next Story