Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാഹനാപകടത്തിൽ...

വാഹനാപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി സൗദിയിൽ മരിച്ചു

text_fields
bookmark_border
muthusamy
cancel
camera_alt

കമീലൻസ്​ മുത്തുസ്വാമി

ബുറൈദ: വാഹനാപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന തമിഴ്‌നാട് കന്യാകുമാരി സ്വദേശി കമീലൻസ് മുത്തുസ്വാമി (63) ബുറൈദയിൽ മരിച്ചു. തുടർചികിത്സക്കായി ഈ മാസം 18ന് കൊച്ചി വഴി നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പുകൾ പൂർത്തീകരിച്ചിരിക്കെയാണ് മരണം സംഭവിച്ചത്.

മൂന്ന് മാസം മുമ്പാണ്​ അപകടമുണ്ടായത്​. ഇദ്ദേഹം​ ഓടിച്ച വാഹനം ഇലക്ട്രിക്ക് പോസ്​റ്റിൽ ഇടിച്ചതിനെ തുടർന്ന് മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു. അപകടം സംഭവിച്ചയുടനെ ഉനൈസ കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ചക്ക്​ ശേഷം അവിടെനിന്നും അൽ റസ്‌ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞമാസം 23ന് നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിരുന്നെങ്കിലും വിമാന യാത്രയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ കാരണം നീട്ടിവയ്ക്കുകയായിരുന്നുവെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സാമൂഹികപ്രവർത്തകൻ ഹരിലാൽ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഹരിലാലും ഖസീം പ്രവാസി സംഘം ജീവകാരുണ്യവിഭാഗം കൺവീനർ നൈസാം തൂലികയും ചേർന്നാണ്​ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentSaudi Arabia
News Summary - tamilnadu native dies at saudi
Next Story