Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട് സ്വദേശി ജുബൈലിൽ മരിച്ചു

text_fields
bookmark_border
തമിഴ്നാട് സ്വദേശി ജുബൈലിൽ മരിച്ചു
cancel
camera_alt

ചിന്നമുത്തു

ജുബൈൽ: പക്ഷാഘാതത്തെ തുടർന്ന് തമിഴ്നാട് സ്വദേശി ജുബൈലിൽ മരിച്ചു. തമിഴ്നാട് തൃച്ചിനാപ്പള്ളി കാവേരി പാളയം സ്വദേശി പുരവിയൻ ചിന്നമുത്തു (51) ആണ് മരിച്ചത്. ജുബൈലിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.

താമസസ്ഥലത്ത് അബോധാവസ്ഥയിൽ ആയതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ തലയിൽ രക്തസ്രാവം ഉള്ളതായി കണ്ടെത്തി. ഉടൻതന്നെ അടിയന്തിര ചികിത്സ നൽകി വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും വൈകാതെ മരിച്ചു.

ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ അയക്കുന്നതിന് നടപടി തുടങ്ങിയതായി ഇതിന് നേതൃത്വം നൽകുന്ന വെൽഫെയർ സൗദി ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - tamilnadu native dies at saudi
Next Story