തമിഴ്നാട് സ്വദേശി പ്രകാശന്റെ മൃതദേഹം സൗദിയിൽ സംസ്കരിച്ചു
text_fieldsപ്രകാശൻ
റിയാദ്: ഹൃദയാഘാതം മൂലം മരിച്ച തമിഴ്നാട് കല്ലകുറിച്ചി സേരപ്പട്ടു കീരപള്ളി സ്വദേശി പ്രകാശന്റെ (27) മൃതദേഹം റിയാദ് പ്രവിശ്യയിലെ ലൈല അഫ്ലാജിൽ സംസ്കരിച്ചു. സ്പോൺസരുടെ കീഴിൽ രണ്ട് വർഷമായി ജോലി ചെയ്യുകയായിരുന്ന ഇയാളുടെ മൃതദേഹത്തിന് പറയത്ത അടുത്ത ബന്ധുക്കളൊന്നും ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിലയക്കാൻ മാർഗമുണ്ടായിരുന്നില്ല. അവിവാഹിതനാണ്.
മാതാപിതാക്കൾ നേരത്തേ മരിച്ചുപോയി. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ ഉറ്റ ബന്ധുക്കളുടെ സമ്മതപത്രം ഉൾപ്പെടെയുള്ള രേഖകൾ ആവശ്യമായിരുന്നു. വിഷയം ഏറ്റെടുത്ത ലൈല അഫ്ലാജ് കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹി മുഹമ്മദ് രാജയുടെ ശ്രമഫലമായി നാട്ടിലെ അകന്ന ബന്ധുക്കളെ കണ്ടെത്തി രേഖകൾ തരപ്പെടുത്തി നിയമനടപടികൾ പൂർത്തീകരിക്കുകയായിരുന്നു.
റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്റെ സഹായത്തോടെയാണ് റിയാദ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കിയതും. ഒടുവിൽ സൗദി മണ്ണിൽ തന്നെ പ്രകാശന്റെ മൃതദേഹം മറമാടി. ലൈല അഫ്ലാജിലാണ് സംസ്കരിച്ചത്. പരേതരായ പച്ചിയ്യപ്പനും പഞ്ചാലിയുമാണ് മാതാപിതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

