Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തമിഴ്‌നാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
text_fieldsbookmark_border
നവീൻ പുരുഷോത്തമൻ
Listen to this Article
ജുബൈൽ: തമിഴ്‌നാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരിയാളൂർ സ്വദേശി നവീൻ പുരുഷോത്തമനെയാണ് (28) ജുബൈലിലെ താമസസ്ഥലത്ത് കാർ പാർക്കിങ്ങിന് അടുത്തായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ജുബൈലിലെ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ പെയിന്റിങ് ക്വാളിറ്റി കൺട്രോളറായി ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പിതാവ്: പുരുഷോത്തമൻ, മാതാവ്: മലർകൊടി. മരണാന്തര ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളന്റിയറുമായ സലീം ആലപ്പുഴ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

