Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightതമിഴ്‌നാട് സ്വദേശി...

തമിഴ്‌നാട് സ്വദേശി ജുബൈലിൽ കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
തമിഴ്‌നാട് സ്വദേശി ജുബൈലിൽ കുഴഞ്ഞുവീണ് മരിച്ചു
cancel
camera_alt

മുഹമ്മദ് ജമാൽ മുഹമ്മദ്

ജുബൈൽ: തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി മുഹമ്മദ് ജമാൽ മുഹമ്മദ് (61) ജുബൈലിൽ നിര്യാതനായി. ജുബൈലിലെ റഹ്മാനിയ ഹോട്ടലിന് സമീപമുള്ള ബാർബർ ഷോപ്പിൽ ജീവനക്കാരനായിരുന്ന അദ്ദേഹം ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. 25 വർഷത്തോളമായി സൗദിയിലുള്ള ജമാൽ, നാല് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

പരേതന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഏറ്റുവാങ്ങാനുള്ള നിയമനടപടികൾ പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Tamil Nadu native dies after collapsing in Jubail
Next Story