അപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശി യാംബുവിൽ മരിച്ചു
text_fieldsസയ്യിദ് അലി
യാംബു: വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന തമിഴ്നാട് സ്വദേശി യാംബുവിൽ മരിച്ചു. തമിഴ്നാട്ടിലെ കടയനല്ലൂർ പുളിയങ്ങാടി സ്വദേശിയായ സയ്യിദ് അലി (38) ആണ് യാംബു ജനറൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ഞായറാഴ്ച രാവിലെ മരിച്ചത്.ഈ മാസം എട്ടിന് യാംബുവിലെ ടൊയോട്ട സിഗ്നലിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് വാഹനമിടിച്ചത്.
യാംബുവിൽ അൽബേക് ബ്രോസ്റ്റഡ് ജീവനക്കാരനായിരുന്നു. 20 ദിവസത്തെ അവധിയിൽ നാട്ടിൽപോയി വിവാഹിതനായി തിരിച്ചെത്തി രണ്ടാം ദിവസമാണ് അപകടമുണ്ടായത്. തലയിലേറ്റ ക്ഷതം ഗുരുതരമായിരുന്നു. യാംബു ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായി. ശേഷം 17 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞു. അതിനിടെയാണ് മരണം. മൊയ്തീൻ അബ്ദുൽ ഖാദർ, റൈവു അമ്മാൾ ദമ്പതികളുടെ മകനാണ്.
ഭാര്യ: നസ്കത്ത്. ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം യാംബുവിൽ ഖബറടക്കും. നടപടികൾ പൂർത്തിയാക്കാൻ കമ്പനി അധികൃതരും യാംബു നവോദയ ജീവകാരുണ്യ വിഭാഗവും ഇന്ത്യൻ വെൽഫെയർ ഫോറം (ഐ.ഡബ്ല്യൂ.എഫ്) പ്രവർത്തകരും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

