വാഹനാപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി
text_fieldsലിയാഖത് അലി
യാംബു: ഈ മാസം 19ന് ബദ്റിലുണ്ടായ വാഹനാപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. ചെന്നൈ പഴയ വണ്ണാർപേട്ട സ്വദേശി നസീർ അലി എന്ന ലിയാഖത് അലി (41)യുടെ മൃതദേഹമാണ് ബദ്ർ മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിനുശേഷം ബദ്ർ മഖ്ബറയിൽ മറവുചെയ്തത്. അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചെത്തിയ ലിയാഖത് അലി തബൂക്കിലേക്ക് പോകുന്നതിനിടയിൽ ബദ്റിൽ വാഹനാപകടത്തിൽ പെടുകയായിരുന്നു. നസീർ അലിയാണ് ലിയാഖത് അലിയുടെ പിതാവ്. മാതാവ്: താഹിറ. ഭാര്യ: ഷാനു. മക്കൾ: അമീർ ഖാൻ, അസ് വിയ ബീഗം, തസ്ലീമ ബിഹാം.
ഇന്ത്യൻസ് വെൽഫെയർ ഫോറം (ഐ.ഡബ്ല്യു.എഫ്) ജിദ്ദ കമ്മിറ്റിയാണ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഐ.ഡബ്ല്യു.എഫ് യാംബു സോണൽ എക്സിക്യൂട്ടിവ് പ്രസിഡന്റ് ബന്ദനല്ലൂർ ഷാജഹാൻ, സെക്രട്ടറിമാരായ ഉടങ്കുടി അബൂബക്കർ സിദ്ദീഖ്, അടിയാക്ക മംഗലം ഷെക്ദാവുഡ്, ട്രഷറർ ബാലായി അഹമ്മദ് അനീസ്, ബ്രാഞ്ച് മേധാവി കടീമേട് അൻബുദ്ദീൻ എന്നിവർ മറ്റു നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

