Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

18 വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​കാ​ത്ത ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി റി​യാ​ദി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
18 വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​കാ​ത്ത ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി റി​യാ​ദി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt

മ​ൻ​സൂ​ർ ഇ​മാം

അ​ൽ ഖ​ർ​ജ്: 18 വ​ർ​ഷ​ങ്ങ​ളാ​യി നാ​ട്ടി​ൽ പോ​കാ​തെ അ​ൽ ഖ​ർ​ജി​ൽ ക​ഴി​ഞ്ഞി​രു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി നി​ര്യാ​ത​നാ​യി. ക​ല്ല​കു​റി​ച്ചി സ്വ​ദേ​ശി മ​ൻ​സൂ​ർ ഇ​മാം (60) ആ​ണ് റി​യാ​ദി​ലെ ശു​മേ​സി ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച മ​രി​ച്ച​ത്. ഇ​ഖാ​മ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​ട്ട് 15 വ​ർ​ഷ​മാ​യ​തും പാ​സ്‌​പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ട​തും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ത​ട​സ്സ​മാ​യി. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടി​ലേ​ക്ക​യ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഔ​ട്ട്പാ​സും സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്റെ യാ​ത്രാ​നു​മ​തി​യും ല​ഭി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് മ​ര​ണം.

സെ​പ്റ്റം​ബ​ർ അ​ഞ്ചി​നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് സു​ഖ​മി​ല്ലെ​ന്ന വി​വ​രം അ​ൽ​ഖ​ർ​ജ് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ബ് കൊ​ണ്ടോ​ട്ടി, വെ​ൽ​ഫെ​യ​ർ വിം​ഗ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് പു​ന്ന​ക്കാ​ട്, നൂ​റു​ദ്ദീ​ൻ കു​ഞ്ഞി​പ്പ, സ​മ​ദ് വെ​ളി​മു​ക്ക്, ജം​ഷി കാ​ര​ക്കു​ന്ന് എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ കിം​ങ് ഖാ​ലി​ദ് ഹോ​സ്പി​റ്റ​ലി​ലും പി​ന്നീ​ട് ശു​മേ​സി ഹോ​സ്പി​റ്റ​ലി​ലേ​ക്കും മാ​റ്റി.

വ​യ​റ്റി​ൽ കാ​ൻ​സ​ർ ബാ​ധ ക​ണ്ടെ​ത്തി​യി​രു​ന്നു. കു​ടും​ബ​വു​മാ​യി അ​ക​ന്നു ക​ഴി​ഞ്ഞി​രു​ന്ന​തി​നാ​ൽ ദു​ബൈ​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ക​നെ അ​റി​യി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ മ​ക​നെ വി​വ​രം അ​റി​യി​ച്ച​തി​നാ​ൽ ദു​ബൈ​യി​ൽ​നി​ന്നും മ​ക​ൻ പി​താ​വി​നെ പ​രി​ച​രി​ക്കാ​ൻ റി​യാ​ദി​ൽ എ​ത്തി​യി​രു​ന്നു.

വെ​ൽ​ഫെ​യ​ർ വി​ങ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് പു​ന്ന​ക്കാ​ട്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ് തു​വ്വൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി. ചൊ​വ്വാ​ഴ്ച രാ​വി​ലെ റി​യാ​ദി​ൽ നി​ന്നും അ​ൽ​ഖ​ർ​ജി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം ദു​ഹ്ർ ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം കി​ങ്‌ അ​ബ്ദു​ൽ അ​സീ​സ് മ​സ്ജി​ദി​ൽ മ​യ്യി​ത്ത് ന​മ​സ്കാ​രം ന​ട​ന്നു. ഹ​യാ​ത്തം മ​ഖ്ബ​റ​യി​ൽ മ​യ്യി​ത്ത് ഖ​ബ​റ​ട​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tamil Nadu Native Who Didn't Visit Home for 18 Years Passes Away in Riyadh
Next Story