തമിഴ് കൾചറൽ സൊസൈറ്റി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsറിയാദ് തമിഴ് കൾചറൽ സൊസൈറ്റി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചപ്പോൾ
റിയാദ്: തമിഴ് കൾചറൽ സൊസൈറ്റി (ടി.സി.എസ്) കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ‘രക്തദാനമാണ് യഥാർഥ മനുഷ്യത്വ പ്രവൃത്തി’ എന്ന സന്ദേശം ഉയർത്തി നടത്തിയ ക്യാമ്പിൽ 112 വളന്റിയർമാരുടെ പങ്കാളിത്തം വഹിച്ചു. 72 പേർ രക്തം ദാനം ചെയ്തു. റിയാദ് തമിഴ് സംഘം (ആർ.ടി.എസ്), ഇന്ത്യൻ വെൽഫെയർ ഫോറം (ഐ.ഡ.ബ്ല്യു.എഫ്), ആർ.ഡി.സി.സി ക്രിക്കറ്റ് ടീം കളിക്കാർ തുടങ്ങിയ സംഘടനകളിലെ പ്രധാന അംഗങ്ങളും വളൻറിയർമാരും പങ്കെടുത്തു. പരിപാടിയുടെ സമാപനത്തിൽ, ടി.സി.എസ് അംഗങ്ങൾ കിങ് ഫഹദ് മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്കിന്റെ തുടർച്ചയായ സഹകരണത്തിന് നന്ദി സൂചകമായി ഫലകം സമ്മാനിച്ചു. രക്തദാനം നടത്തിയവർക്ക് അഭിനന്ദന സർട്ടിഫിക്കറ്റുകളും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

