ട്രിപ ബാലവേദി ടാലൻഡ് ഹണ്ട്
text_fieldsതിരുവനന്തപുരം പ്രവാസി അസോസിയേഷൻ ബാലവേദിയുടെ ‘ടാലന്റ് ഹണ്ട് 24’ൽ പങ്കെടുത്തവർ
ദമ്മാം: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ബാലവേദി ‘ടാലൻഡ് ഹണ്ട് 24’ ദമ്മാം റെഡ്പോട്ട് റസ്റ്റാറന്റിൽ സംഘടിപ്പിച്ചു. ബാലവേദി പ്രസിഡന്റ് റാബിയ ഷിനുവും സെക്രട്ടറി നൈഹാൻ നഹാസും അവതാരകരായെത്തിയ ചടങ്ങിൽ ട്രിപയുടെ കുട്ടികൾ വിവിധയിനം കലാ പരിപാടികൾ അവതരിപ്പിച്ചു. ക്വിസ് മത്സരത്തിന് ജമീല ഹമീദും, ടേബിൾ ടോക്കിന് നിസാം യൂസഫും നേതൃത്വം നൽകി. വിവിധ കലാ പരിപാടികളും അരങ്ങേറി. പ്രോഗ്രാം കൺവീനർമാർ അശോക് കുമാറും ജെസ്സി നിസാമും നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

