ടാലന്റ് ആൻഡ് ടീൻസ് 'സമ്മർ ക്യാമ്പ്' സംഘടിപ്പിച്ചു
text_fieldsറിയാദിൽ നടന്ന ടാലന്റ് ആൻഡ് ടീൻസ് ‘സമ്മർ ക്യാമ്പ്’
റിയാദ്: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ അഞ്ചു മുതൽ 15 വയസ്സുവരെയുള്ള കുട്ടികളുടെ കൂട്ടായ്മയായ ടാലന്റ് ആൻഡ് ടീൻസിന്റെ ആഭിമുഖ്യത്തിൽ റിയാദിൽ കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും ധാർമിക ബോധമുള്ളവരാക്കുന്നതിനും പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് ഇത്. ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
ക്യാമ്പിൽ 'പാഠശാല നല്ല ശീലങ്ങൾ' എന്ന വിഷയത്തിൽ സഹൽ ഹാദിയും, ക്രാഫ്റ്റ് ആൻഡ് ഡ്രോയിങ് വിഭാഗത്തിൽ ജാസ്മിൻ റിയാസും ക്ലാസുകൾക്ക് നേതൃത്വം നൽകി. കോഓഡിനേറ്റർ സാജിദ് ഒതായി അധ്യക്ഷത വഹിച്ചു. സെന്റർ പ്രസിഡന്റ് സിറാജ് തയ്യിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാജഹാൻ ചളവറ, അബ്ദുൽ ജബ്ബാർ പാലത്തിങ്ങൽ എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി ഹാനി ഹബീബ് സ്വാഗതവും സി.പി. ആഹിൽ നന്ദിയും പറഞ്ഞു. നൈഷിൻ നൗഫൽ ഖിറാഅത്തും നിർവഹിച്ചു.

