തലശ്ശേരി-മാഹി വെൽഫെയർ അസോസിയേഷൻ  ഫൈവ്സ് ക്രിക്കറ്റ് 

10:01 AM
11/10/2018

ജിദ്ദ: തലശ്ശേരി മാഹി വെൽഫെയർ അസോസിയേഷൻ അംഗങ്ങൾക്കായി നടത്തിയ ഏകദിന ഫൈവ്സ് ക്രിക്കറ്റ് ടൂർണമ​​െൻറിൽ സൈനുൽ ആബിദ് ടീം ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ താഹിർ മഷൂർ ടീമിനെ ആറു വിക്കറ്റിനാണ്​ തോൽപിച്ചത്. ഫൈനലിൽ മികച്ച ആൾ റൗണ്ട് പ്രകടനം കാഴ്ചവെച്ച നിജിലിനെ മികച്ച താരമായി തെരഞ്ഞെടുത്തു. മെഹ്ഫൂസിനെ മികച്ച ബൗളറായി തെരഞ്ഞെടുത്തു. മികച്ച ബാറ്റ്സ്മാൻ ടീം ധർമടത്തി​​​െൻറ അബ്​ദുൽ ഖാലിഖ്. 
പ്രസിഡൻറ്​ വി. പി സലീം ഉദ്​ഘാടനം ചെയ്​തു. അബ്്ദുൽ ലത്തീഫ് നടുക്കണ്ടി, കെ.എം അബ്​ദുൽ കരീം, എ.പി.എം മുഹമ്മദ് അലി എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. അബ്്ദുൽ ഖാദർ മോച്ചേരി സ്വാഗതവും ജനറൽ സെക്രട്ടറി അർഷദ് പി അച്ചാരത്ത് നന്ദിയും പറഞ്ഞു.   കോർഡിനേറ്റർമാരായ റിജാസ് അസൈൻ, ഹിഷാം മാഹി എന്നിവർ നേതൃത്വം നൽകി.

Loading...
COMMENTS