ഉംറ പൂർത്തിയാക്കാൻ ശരാശരി 116 മിനിറ്റ് മാത്രം
text_fieldsമക്ക: കഴിഞ്ഞ റബീഉൽ ആഖിർ മാസം മക്ക ഹറമിൽ ഉംറ നിർവഹിക്കാൻ ഒരു തീർഥാടകന് ശരാശരി 116 മിനിറ്റ് മാത്രമാണ് ആവശ്യമായി വന്നതെന്ന് ഹറമൈൻ കാര്യാലയം അറിയിച്ചു. ത്വവാഫ് (കഅബ പ്രദക്ഷിണം), സഅയ് (നടത്തം), മസ്ജിദുൽ ഹറാമിലെ സൗകര്യങ്ങൾക്കിടയിലെ സഞ്ചാരം എന്നിവ ഉൾപ്പെടെയുള്ള സമയമാണിത്.
വിശദാംശങ്ങൾ പ്രകാരം, 92 ശതമാനം തീർഥാടകരും മതാഫ് (ത്വവാഫ് ചെയ്യുന്ന സ്ഥലം) ഏരിയയിൽ വെച്ച് ത്വവാഫ് പൂർത്തിയാക്കിയപ്പോൾ അതിന് ശരാശരി 42 മിനിറ്റ് സമയമാണ് എടുത്തത്. സഅയ് (നടത്തം) പൂർത്തിയാക്കാൻ എടുത്ത ശരാശരി സമയം 46 മിനിറ്റാണ്. 83 ശതമാനം തീർഥാടകരും മസ്ജിദുൽ ഹറാമിൻ്റെ അങ്കണത്തിൽ നിന്ന് മതാഫിലേക്ക് 15 മിനിറ്റിനുള്ളിലും, മതാഫിൽ നിന്ന് മസ്‌അയിലേക്ക് (സഅയ് നടത്തുന്ന സ്ഥലം) 13 മിനിറ്റിനുള്ളിലും എത്തിച്ചേർന്നതായും അതോറിറ്റി വിശദീകരിച്ചു.
ഉംറയുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും, മസ്ജിദുൽ ഹറാമിനുള്ളിലെ ചലനശേഷിയും ക്രമീകരണവും കാര്യക്ഷമമാക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇത് തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന് സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

