Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെരുന്നാൾ ചിത്രങ്ങളെടുക്കൂ; സ്വർണസമ്മാനം നേടൂ

text_fields
bookmark_border
പെരുന്നാൾ ചിത്രങ്ങളെടുക്കൂ; സ്വർണസമ്മാനം നേടൂ
cancel
Listen to this Article

ദുബൈ: പെരുന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾക്ക് സ്വർണസമ്മാനവുമായി ഗൾഫ് മാധ്യമം-ജോയ് ആലുക്കാസ് 'ജോയ്ഫുൾ ഈദ്' മത്സരം. ആഘോഷ ദിനങ്ങളിലെ ചിത്രങ്ങൾ ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുന്നവർക്കാണ് സമ്മാനം നൽകുന്നത്.

ഗൾഫിലുള്ളവർക്കും അവധിക്ക് നാട്ടിലെത്തിയവർക്കും മത്സരത്തിൽ പങ്കെടുക്കാം. നാല് ഗ്രാം വീതം 23 പേർക്കാണ് സമ്മാനം നൽകുന്നത്.

പെരുന്നാൾ നമസ്കാരം, ഈദ്ഗാഹ്, യാത്രകൾ, ഈദ് ഷോപ്പിങ്, കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ, ഭക്ഷണം, പാചകം തുടങ്ങിയ ചിത്രങ്ങളെല്ലാം സമ്മാനത്തിന് പരിഗണിക്കും. ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹോദരങ്ങൾ, സഹപ്രവർത്തകർ, അതിഥികൾ, അയൽക്കാർ, വിദേശികൾ തുടങ്ങിയവർക്കൊപ്പമുള്ള ആഘോഷ ചിത്രങ്ങളും അയക്കാം. അവസാന തീയതി മേയ് 10.


നിങ്ങൾ ചെയ്യേണ്ടത്

•നിങ്ങൾ facebook.com/gulfmadhyamamsaudi എന്ന ഫേസ്​ബുക്ക്​ പേജ്​ ലൈക്ക്​ ചെയ്യുക.

•ഈ പേജിലെ JOYFUL EID എന്ന പോസ്റ്റിന്‍റെ ക​മ​ൻ​റ്​ ബോ​ക്​​സി​ൽ നി​ങ്ങ​ളു​ടെ ഫോ​​ട്ടോ പോ​സ്​​റ്റ്​ ചെ​യ്യു​ക.

•ഈദ്​ ആഘോഷവുമായി ബന്ധപ്പെട്ട ചിത്രമായിരിക്കണം പോസ്റ്റ്​ ചെയ്യേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Take eid pictures; Get the gold prize
Next Story