താജ് ഹോട്ടൽ ഗ്രൂപ്പ് സൗദിയിലേക്ക്; ആദ്യ സംരംഭം മക്കയിൽ
text_fieldsജിദ്ദ: ലോക പ്രശസ്തമായ താജ് ഗ്രൂപ്പിെൻറ സൗദി അറേബ്യയിലെ പ്രഥമ ഹോട്ടൽ മക്കയിൽ ആരംഭിക്കും. താജിെൻറ നടത്തിപ്പുകാരായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (െഎ.എച്ച്.സി.എൽ) ആണ് 340 മുറികളുള്ള ആഡംബര ഹോട്ടലിെൻറ പ്രഖ്യാപനം നടത്തിയത്. ഉമ്മുൽഖുറ ഡെവലപ്മെൻറ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയുമായി സഹകരിച്ചാകും ഹോട്ടലിെൻറ നിർമാണം പൂർത്തിയാക്കുക. സൗദിയിേലക്ക് എത്തുന്നതിൽ അതിയായി സന്തോഷമുണ്ടെന്നും മധ്യപൂർവേഷ്യ,ഉത്തരാഫ്രിക്ക മേഖലയിൽ സാന്നിധ്യം വർധിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും െഎ.എച്ച്.സി.എൽ മാനേജിങ് ഡയറകട്ർ പുനീത് ചത്വാൽ പറഞ്ഞു. മക്ക മസ്ജിദുൽ ഹറാമിൽ നിന്ന് നടക്കാവുന്ന അകലത്തിലാണ് ഹോട്ടൽ സ്ഥാപിക്കുക. ഗൾഫ് മേഖലയിൽ ഗ്രൂപ്പിെൻറ നാലാമത് സംരംഭം ആയിരിക്കുമിത്. നിലവിൽ ദുബൈയിൽ ബുർജ്ഖലീഫയിൽ താജ് പ്രവർത്തിക്കുന്നുണ്ട്. വരുന്ന ഒരുവർഷത്തിനുള്ളിൽ ദുബൈയിൽ തന്നെ രണ്ടുഹോട്ടലുകൾ കൂടി പ്രവർത്തനമാരംഭിക്കും. അതിന് പിന്നാലെയാണ് മക്ക പദ്ധതി. െഎ.എച്ച്.സി.എലുമായി സഹകരിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നും താജ് ബ്രാൻഡിനെ മക്ക വികസനത്തിെൻറ ഭാഗമാക്കുമെന്നും ഉമ്മുൽഖുറ ഡെവലപ്മെൻറ് സി.ഇ.ഒ മുഹമ്മദ് അൽഗനവി പറഞ്ഞു. മുംബൈ ആസ്ഥാനമാക്കി 1903 ൽ ജംഷഡ്ജി ടാറ്റ സ്ഥാപിച്ചതാണ് താജ് ഹോട്ടൽ. ലോകമെങ്ങുമായി നിലവിൽ 98 ഹോട്ടലുകൾ ഇൗ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
