Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത്വാഇഫ്​ സീസൺ: സാഹസിക...

ത്വാഇഫ്​ സീസൺ: സാഹസിക വിനോദങ്ങളിൽ സൗദി പെൺകൊടികളുടെ മുന്നേറ്റം

text_fields
bookmark_border
ത്വാഇഫ്​ സീസൺ:  സാഹസിക വിനോദങ്ങളിൽ  സൗദി പെൺകൊടികളുടെ മുന്നേറ്റം
cancel
camera_alt?????????? ?????? ?????????????????????????????????????? ???????? ??????????? ???????????? ????????? ???????? ??????????????? ???????????????????? ??????????

ത്വാ​ഇ​ഫ്​: ത്വാ​ഇ​ഫ്​ സീ​സ​ണോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ക്കു​ന്ന സാ​ഹ​സി​ക വി​നോ​ദ പ​രി​പാ​ടി​ക​ളി​ലും തി ​ള​ങ്ങി സൗ​ദി​യി​ലെ പെ​ൺ​കു​ട്ടി​ക​ൾ. ത്വാ​ഇ​ഫി​ലെ മ​നോ​ഹ​ര​മാ​യ അ​ൽ റ​ദ​ഫ്​ പാ​ർ​ക്കി​ലാ​ണ്​ ‘ആ​ക്​​ഷ​ൻ മാ​നി​യ’ എ​ന്ന പേ​രി​ൽ സാ​ഹ​സി​ക വി​നോ​ദ പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. ആ​ൺ​കു​ട്ടി​ക​ളെ അ​പേ​ക്ഷി​ച്ച്​ ഇ​ത്ത​രം ഗെ​യി​മു​ക​ളി​ൽ ധൈ​ര്യ​പൂ​ർ​വം പ​െ​ങ്ക​ടു​ക്കാ​ൻ സൗ​ദി പെ​ൺ​കൊ​ടി​ക​ൾ ത​യാ​റാ​വു​ന്നു എ​ന്ന്​ പ്രോ​ഗ്രാം സി.​ഇ.​ഒ റ​യാ​ൻ ഷ​ഖ്​​റോ​ൺ പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ ഇ​ത്ത​രം സാ​ഹ​സി​ക വി​നോ​ദ പ​രി​പാ​ടി​ക​ളി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ സ്​​പെ​ഷ​ൽ സ്​​പോ​ർ​ട്സ്​​ വ​സ്​​ത്രം അ​ബാ​യ ക​മ്പ​നി രൂ​പ​ക​ൽ​പ​ന ചെ​യ്​​തി​ട്ടു​ണ്ട്. സ്​​കൈ​ഫാ​ൾ ഉ​ൾ​പ്പെ​ടെ ഗെ​യി​മു​ക​ളി​ൽ സ്​​ത്രീ​ക​ളും മു​ന്നോ​ട്ടു​വ​രു​ന്നു. 16 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ​നി​ന്നു​ള്ള ചാ​ട്ട​മാ​ണി​ത്. ആ​ദ്യ​മാ​യാ​ണ്​ സൗ​ദി​യി​ൽ ഇൗ ​ഗെ​യിം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 15 ഒാ​ളം ഗെ​യി​മു​ക​ളാ​ണ്​ പാ​ർ​ക്കി​ൽ സീ​സ​ൺ ത്വാ​ഇ​ഫി​​െൻറ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ​ത്. വൈ​കീ​ട്ട് അ​ഞ്ചു​മു​ത​ൽ ​രാ​ത്രി 12 വ​രെ റു​ദ​ഫ്​ പാ​ർ​ക്ക്​ ഉ​ത്സ​വ​ന​ഗ​രി​യാ​യി മാ​റു​ന്നു.

ദി​വ​സ​വും വൈ​കീ​ട്ട് അ​ര​ങ്ങേ​റു​ന്ന നൃ​ത്ത​വും സം​ഗീ​ത ശി​ൽ​പ​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളു​മെ​ല്ലാം സ​ന്ദ​ർ​ശ​ക​രു​ടെ മ​നം ക​വ​രു​ന്നു. സീ​സ​ൺ ത്വാ​ഇ​ഫി​​െൻറ ഭാ​ഗ​മാ​യി സൂ​ഖ്​​ ഉ​ക്കാ​ദ്, റു​ദ​ഫ്​ പാ​ർ​ക്ക്, ശ​ഫ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്. യൂ​റോ​പ്യ​ൻ വി​നോ​ദ​സം​ഘ​മാ​ണ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. റോ​സ്​ ഒാ​ർ​ക്ക​സ്​​ട്ര, റോ​സ്​ സ​ർ​ക്ക​സ്​ തു​ട​ങ്ങി​യ പേ​രു​ക​ളി​ൽ ദി​വ​സ​വും വൈ​കീ​ട്ട് മൂ​ന്നു​ പ്ര​ക​ട​ന​ങ്ങ​ളാ​ണ്​ റു​ദ​ഫ്​ പാ​ർ​ക്കി​ൽ അ​ര​ങ്ങേ​റു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newstaif seson
News Summary - taif seson-saudi-gulf news
Next Story