Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത്വാ​ഇ​ഫ് റോ​സ് ആ​ൻ​ഡ്...

ത്വാ​ഇ​ഫ് റോ​സ് ആ​ൻ​ഡ് അ​രോ​മാ​റ്റി​ക് പ്ലാ​ൻ​റ്​​സ്​ ഗ്ലോ​ബ​ൽ ഫോ​റം മാ​ർ​ച്ച് 29 മു​ത​ൽ

text_fields
bookmark_border
ത്വാ​ഇ​ഫ് റോ​സ് ആ​ൻ​ഡ് അ​രോ​മാ​റ്റി​ക് പ്ലാ​ൻ​റ്​​സ്​ ഗ്ലോ​ബ​ൽ ഫോ​റം മാ​ർ​ച്ച് 29 മു​ത​ൽ
cancel

ത്വാ​ഇ​ഫ്: സു​ഗ​ന്ധ​ദ്ര​വ്യ സ​സ്യ​ങ്ങ​ളു​ടെ​യും റോ​സാ​പൂ കൃ​ഷി​യു​ടെ​യും ആ​ഗോ​ള കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ത്വാ​ഇ​ഫി​െൻറ ഖ്യാ​തി വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ‘റോ​സ് ആ​ൻ​ഡ് അ​രോ​മാ​റ്റി​ക് പ്ലാ​ൻ​റ്​​സ്​ ഗ്ലോ​ബ​ൽ ഫോ​റം’ സം​ഘ​ടി​പ്പി​ക്കു​ന്നു. മാ​ർ​ച്ച് 29 മു​ത​ൽ ഏ​പ്രി​ൽ 11 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​പ​രി​പാ​ടി ത്വാ​ഇ​ഫ് ഗ​വ​ർ​ണ​ർ അ​മീ​ർ ഫ​വാ​സ് ബി​ൻ സു​ൽ​ത്താ​െൻറ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ശാ​സ്ത്രീ​യ​വും സാ​മ്പ​ത്തി​ക​വും ടൂ​റി​സ​വും സ​മ​ന്വ​യി​പ്പി​ക്കു​ന്ന ഒ​രു സ​മ​ഗ്ര വേ​ദി​യാ​യി​ട്ടാ​ണ് ഫോ​റ​ത്തെ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് വ​ക്താ​വ് ഖ​ദീ​ജ അ​ബു അ​ൽ ന​ജ വ്യ​ക്ത​മാ​ക്കി. വി​ഷ​ൻ 2030െൻ​റ ഭാ​ഗ​മാ​യി ത്വാ​ഇ​ഫി​നെ ലോ​കോ​ത്ത​ര ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​ൽ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ഫോ​റ​ത്തി​ൽ വെ​റും 10 ദി​വ​സ​ത്തി​നു​ള്ളി​ൽ 3,50,000 സ​ന്ദ​ർ​ശ​ക​രാ​ണ് എ​ത്തി​യ​ത് എ​ന്ന​ത് ഈ ​ന​ഗ​ര​ത്തി​െൻറ വ​ള​രു​ന്ന പ്ര​ശ​സ്തി​ക്ക് തെ​ളി​വാ​ണ്. സൗ​ദി​യി​ലെ റോ​സ്, സു​ഗ​ന്ധ സ​സ്യ വ്യ​വ​സാ​യം വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ സു​സ്ഥി​ര കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന പ​രി​പാ​ടി (സൗ​ദി റീ​ഫ്) നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തി​നു​ള്ളി​ൽ റോ​സ് ഉ​ൽ​പാ​ദ​ന​ത്തി​ൽ 34 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്താ​ൻ ഇ​വ​രു​ടെ ഇ​ട​പെ​ട​ലു​ക​ൾ സ​ഹാ​യി​ച്ചു. നി​ല​വി​ൽ പ്ര​തി​വ​ർ​ഷം 960 ദ​ശ​ല​ക്ഷം റോ​സാ​പ്പൂ​ക്ക​ളാ​ണ് ത്വാ​ഇ​ഫി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. 400 ല​ധി​കം ക​ർ​ഷ​ക​ർ​ക്ക് ഈ ​പ​ദ്ധ​തി​യു​ടെ പി​ന്തു​ണ ല​ഭ്യ​മാ​ണ്. 2026 ആ​കു​ന്ന​തോ​ടെ ഉ​ൽ​പാ​ദ​നം പ്ര​തി​വ​ർ​ഷം ര​ണ്ട് ബി​ല്യ​ൺ റോ​സാ​പ്പൂ​ക്ക​ളാ​യി ഉ​യ​ർ​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ലൂ​ടെ പ്രാ​ദേ​ശി​ക, ആ​ഗോ​ള വി​പ​ണി​ക​ളി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsGlobal Forumtaif roses
News Summary - Taif Rose and Aromatic Plants Global Forum from March 29
Next Story