തബൂക്ക് വി.എൽ.എസ് ബാഡ്മിന്റൺ ടൂർണമെൻറ് സമാപിച്ചു
text_fieldsതബൂക്ക് വി.എൽ.എസ് ബാഡ്മിൻറൺ ടൂർണമെൻറ് ജേതാക്കൾ ട്രോഫിയുമായി
തബൂക്ക്: തബൂക്കിലെ ബാഡ്മിൻറൺ കായിക പ്രേമികളുടെ കൂട്ടായ്മയായ ബാഡ്മിൻറൺ ബ്രദേഴ്സ് സംഘടിപ്പിച്ച ടൂർണമെൻറ് ആവേശകരമായി സമാപിച്ചു. കഴിഞ്ഞ 14 വർഷമായി തബൂക്കിലെ ബാഡ്മിൻറൺ രംഗത്ത് സജീവമായുള്ള യുവാക്കളുടെ ഈ കൂട്ടായ്മ, മദീന റോഡിലെ വി.എൽ.എസ് അറീന ബാഡ്മിൻറൺ കോർട്ടിൽ വെച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
ലീഗ് അടിസ്ഥാനത്തിൽ എ, ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ. ഏറെ ആവേശം നിറഞ്ഞ എ ഗ്രൂപ്പ് ഫൈനലിൽ ഷഹസിൽ-നവാഫ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ഷംലാസ്-സവാദ് കൂട്ടുകെട്ട് ജേതാക്കളായി. ബി ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ ഹാഷിം-അരിഫ് സഖ്യത്തെ തോൽപ്പിച്ച് അലി-റാസി സഖ്യം കിരീടം ചൂടി.
യാസർ അൽ അംരി, റിയാസ് പപ്പായി, ജസീർ മിഥുൻ, ഹാഷിം തുടങ്ങി ബാഡ്മിൻറൺ രംഗത്തെ പ്രമുഖ കളിക്കാർ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങി. ഷാജഹാൻ കുളത്തൂപ്പുഴ, മിഥുൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. വിജയികൾക്കുള്ള ട്രോഫികൾ അർഷിദ്, ജമാൽ, ഷിബിൽ എന്നിവർ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

