Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തബൂക്കിൽ വീണ്ടും മഞ്ഞുവീഴ്ച
text_fieldsbookmark_border
തബൂക്ക്: സൗദി അറേബ്യയുടെ വടക്കു പടിഞ്ഞാറൻ അതിർത്തി മേഖലയിൽ വീണ്ടും മഞ്ഞുവീഴ്ച .
ഇവിടെ തബൂക്ക് പട്ടണത്തോട് ചേർന്നുള്ള ലോസ് മലനിരകളിലാണ് ശക്തമായ മഞ്ഞു വീഴ്ചയുണ്ടായത്. ഇൗ വർഷം ഇത് രണ്ടാം തവണയാണ് ലോസ് മലകൾക്ക് മുകളിൽ മഞ്ഞു വീഴ്ചയുണ്ടാകുന്നത്.
വിവരം പരന്നതോടെ തണുപ്പ് അവഗണിച്ച് നിരവധി ആളുകളാണ് മലനിരകളുടെ മുകളിലും താഴ്വാരങ്ങളിലും മഞ്ഞുപുതഞ്ഞുകിടക്കുന്ന മനോഹരമായ കാഴ്ചകൾ കാണാനെത്തുന്നത്. സിവിൽ ഡിഫൻസും പൊലീസും ഇൗ മേഖലകളിലേക്കുള്ള റോഡുകളിലെല്ലാം വേണ്ട മുൻകരുതൽ സ്വീകരിച്ചിരുന്നു.
Next Story
