തബൂക്ക് ഒ.ഐ.സി.സി പി.എം. നജീബ് അനുസ്മരണം സംഘടിപ്പിച്ചു
text_fieldsതബൂക്ക് ഒ.ഐ.സി.സി സംഘടിപ്പിച്ച പി.എം. നജീബ് അനുസ്മരണ യോഗത്തിൽ സി.സി.ഡബ്ല്യു.എ ചെയർമാൻ സിറാജ് എറണാകുളം സംസാരിക്കുന്നു
തബൂക്ക്: ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറും കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന പി.എം. നജീബിൻെറ നിര്യാണത്തിൽ ഒ.ഐ.സി.സി തബൂക്ക് സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു. തബൂക്ക് ബാഫഖി സെൻററില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ തബൂക്ക് ഒ.ഐ.സി.സി പ്രസിഡൻറ് ലാലു ശൂരനാട് അധ്യക്ഷത വഹിച്ചു.
നജീബിൻെറ വേർപാട് സൗദിയിൽ ഒ.ഐ.സി.സി പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് അനുസ്മരിച്ചവർ അഭിപ്രായപ്പെട്ടു. തബൂക്കിലെ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സിറാജ് എറണാകുളം (സി.സി.ഡബ്ല്യു.എ), ഫൈസല്‍ നിലമേല്‍ (എം.എ.എസ്.എസ്), ഫൈസല്‍ എടപ്പറ്റ (കെ.എം.സി.സി), ഖാദര്‍ ഇരുട്ടി (കെ.എം.സി.സി), തബൂക്ക് ഒ.ഐ.സി.സി ഭാരവാഹികളായ റിജേഷ് നാരായണന്‍ (ജനറല്‍ സെക്രട്ടറി), ഷജീര്‍ വഴപണയില്‍, ബിനു യോഹന്നാന്‍, അനീഷ് നെയ്യാറ്റിന്‍കര, നൗഷാദ് കരുനാഗപ്പള്ളി, സുലൈമാന്‍ കൊടുങ്ങല്ലൂര്‍ എന്നിവർ സംസാരിച്ചു.

