തബൂക്ക് ഒ.ഐ.സി.സി ഉമ്മൻ ചാണ്ടി അനുസ്മരണം
text_fieldsഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി ഉമ്മൻ ചാണ്ടി അഡ്വ. സി.വി. പത്മരാജൻ അനുസ്മരണ പരിപാടി
തബൂക്ക്: ‘ദീപ്തമായ ഓർമകൾക്ക് മുന്നിൽ പ്രണാമം’ എന്ന പേരിൽ ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും മുൻ കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സി.വി. പത്മരാജന്റെയും അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സെൻട്രൽ കമ്മിറ്റി ഹാളിൽ നടന്ന പരിപാടി ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ലാലു ശൂരനാട് ഉദ്ഘാടനം ചെയ്തു. തബൂക്ക് കമ്മിറ്റി പ്രസിഡന്റ് സുലൈമാൻ കൊടുങ്ങല്ലൂർ അധ്യക്ഷവഹിച്ചു. ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ വർഗീസ് നെടുമ്പാശ്ശേരി, ഗിരീഷ് ചടയമംഗലം, മാഹിൻ സാദി, നജീബ് സി. നിലമ്പൂർ, അമീർ സാദി, നൗഷാദ് കപ്പൽ, മുസ്തഫ പട്ടാമ്പി, ഹാഷിം ക്ലാപ്പന, എന്നിവർ സംസാരിച്ചു. ഒ.ഐ.സി.സി തബൂക്ക് ജനറൽ സെക്രട്ടറി ജസ്റ്റിൻ ഐസക്ക് നിലമ്പൂർ സ്വാഗതം പറഞ്ഞു.

