തബൂക്ക് കെ.എം.സി.സി പ്രതിമാസ ഉംറ സർവീസ് പുനരാരംഭിച്ചു
text_fieldsതബൂക്ക് കെ.എം.സി.സി പ്രതിമാസ ഉംറ സർവീസ് അബ്ദുറഹ്മാൻ ദാരിമി, ഷിഹാബുദ്ധീൻ ഫൈസിക്ക് കൊടികൈമാറി ഉദ്ഘാടനം ചെയ്യുന്നു
തബൂക്ക്: കഴിഞ്ഞ വർഷം താത്കാലികമായി നിർത്തിവെച്ചിരുന്ന തബൂക്ക് കെ.എം.സി.സിയുടെ പ്രതിമാസ ഉംറ സർവീസ് പുനരാരംഭിച്ചു. ഈ വർഷത്തെ ആദ്യ സർവീസിെൻറ ഉദ്ഘാടനം വ്യാഴാഴ്ച തബൂക്ക് മസ്ജിദുൽ തൗബ അങ്കണത്തിൽ വെച്ച് അബ്ദുറഹ്മാൻ ദാരിമി, ഷിഹാബുദ്ധീൻ ഫൈസിക്ക് പതാക കൈമാറി നിർവഹിച്ചു.
തബൂക്ക് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് കീഴിലാണ് ഈ ഉംറ സർവീസ് സംഘടിപ്പിച്ചു വരുന്നത്. പണ്ഡിത നേതൃത്വത്തിൽ നൽകുന്ന പഠനാർഹമായ ക്ലാസുകൾ, മദീന സിയാറത്ത്, താമസം, ഭക്ഷണം എന്നിവയ്‌ക്കൊപ്പം കുടുംബങ്ങൾക്ക് പ്രത്യേക പരിഗണനയും നൽകിയാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ സെപ്റ്റംബർ മാസത്തെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. യാത്രയയപ്പ് ചടങ്ങിൽ സാലി പട്ടിക്കാട്, ഗഫൂർ പുതുപൊന്നാനി, ബീരാൻ കുട്ടി കുമ്മിണിപറമ്പ്, കാദർ ഇരിട്ടി, ഇസ്മായിൽ പുള്ളാട്ട് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

