തബൂക്ക് കെ.എം.സി.സി മഹാ ഇഫ്താർ സംഗമവും തസ്കിയത്ത് ക്യാമ്പും
text_fieldsതബൂക്ക് കെ.എം.സി.സി മഹാ ഇഫ്താർ സംഗമം
തബൂക്ക്: കെ.എം.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി മദീന റോഡിലെ വി.എൽ.എസ് അറീന റിസോർട്ടിൽ മഹാ ഇഫ്താർ സംഗമവും തസ്കിയത്ത് ക്യാമ്പും സംഘടിപ്പിച്ചു. തബൂക്ക് ജാലിയാത്ത് മലയാളം വിഭാഗം പ്രതിനിധി ഫൈസൽ മദീനിയാണ് തസ്കിയത്ത് ക്യാമ്പിന് നേതൃത്വം നൽകിയത്.
1700ലധികം ആളുകൾ പങ്കെടുത്ത സംഗമത്തിൽ പ്രവാസികളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രത്യേക പ്രാർഥനയും നടന്നു. സമദ് ആഞ്ഞിലങ്ങാടി, ഫസൽ എടപ്പറ്റ, സിറാജ് കാഞ്ഞിരമുക്ക്, സാലി പട്ടിക്കാട്, വീരാൻകുട്ടി കുമ്മിണിപറമ്പ്, അലി വെട്ടത്തൂർ, സക്കീർ മണ്ണാർമല, കബീർ പൂച്ചാമം, ഖാദർ ഇരിട്ടി, ഗഫൂർ പുതുപൊന്നാനി, ആഷിഖ് കാടപ്പടി, ഇസ്മായിൽ പുള്ളാട്ട്, നസ്മ നിസാർ, ഷിഫ്ന സാബിഖ്, നെഫ്ല നിസാം, മുഹ്സിന സരിഷ്, മിർഫ തസ്നി, സുമയ്യ ഇസ്മായിൽ, ഫഫ്മിദ ഫസൽ, റഫീന യാസർ, ഷഹന ആദിൽ, റിഷാന റഷാദ്, നിദ അലി, ഷമി സഫീർ, ബാനു ബാദുഷ, സാജിറ അലി, തസ്നി യാസർ, ഇഷ നാസി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

