തബൂക്ക് ഗവർണറുടെ കാലാവധി നാല് വർഷത്തേക്ക് നീട്ടി
text_fieldsഅമീർ ഫഹദ് ബിൻ സുൽത്താൻ
തബൂക്ക്: തബൂക്ക് മേഖല ഗവർണറായ അമീർ ഫഹദ് ബിൻ സുൽത്താന്റെ സേവന കാലാവധി നാലുവർഷത്തേക്ക് കൂടി നീട്ടി. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്.
കാലാവധി നീട്ടിക്കൊണ്ടുള്ള തീരുമാനം പുറപ്പെടുവിച്ചതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും തബൂക്ക് ഗവർണർ നന്ദിയും അഭിനന്ദനവും അറിയിച്ചു. രാജാവിനെയും രാജ്യത്തെയും മേഖലയിലെ ജനങ്ങളെയും തുടർന്നും സേവിക്കാൻ കാലാവധി നീട്ടി നൽകാനുള്ള ഭരണാധികാരികളുടെ ആത്മവിശ്വാസത്തിൽ അഭിമാനിക്കുന്നതായി ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

