കൗമാരക്കാരനായ സന്നദ്ധ പ്രവർത്തകന് സ്വന്തം പേന സമ്മാനിച്ച് തബൂക്ക് ഗവർണർ
text_fieldsസന്നദ്ധ പ്രവർത്തകന് സ്വന്തം പേന
സമ്മാനിക്കുന്ന തബൂക്ക് ഗവർണർ
തബൂക്ക്: തബൂക്ക് മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ സന്നദ്ധ പ്രവർത്തകന് സ്വന്തം പേന സമ്മാനമായി നൽകി മേഖല ഗവർണർ അമീർ ഫഹദ് ബിൻ സുൽത്താൻ. അന്താരാഷ്ട്ര സന്നദ്ധസേവന ദിനത്തോടനുബന്ധിച്ച് മേഖലയിലെ സർക്കാറിന്റെയും ചാരിറ്റബിൾ ഏജൻസികളിലെയും സന്നദ്ധ സംഘടനകളെ ആദരിക്കുന്ന ചടങ്ങിൽ വെച്ചാണ് അബ്ദുൽ അസീസ് അൽസഹ്റാനി എന്ന വിദ്യാർഥിക്ക് ഗവർണർ പോക്കറ്റിൽനിന്ന് സ്വന്തം പേന പുറത്തെടുത്ത് സമ്മാനിച്ചത്. ചെറുപ്പം മുതലേ യുവാക്കൾക്ക് സന്നദ്ധ പ്രവർത്തനത്തിന്റെ സംസ്കാരം സമർപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഗവർണർ ചടങ്ങിൽ ചൂണ്ടിക്കാട്ടി. അബ്ദുൽ അസീസ് അൽസഹ്റാനി നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളെ മേഖല ഗവർണർ പ്രശംസിച്ചു. മേഖല ഗവർണർ തന്റെ പ്രത്യേക പേനയും മെഡലും സമ്മാനിച്ച് ആദരിച്ചത് സ്മരണയിൽ അനശ്വരമായി നിലനിൽക്കുമെന്നും ഈ രംഗത്ത് രാജ്യത്തെ സേവിക്കുന്നതിനുള്ള ഏറ്റവും വലിയ പ്രചോദനമാണ് ഗവർണറുടെ വാക്കുകളെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

