തബൂക്ക് ക്രിക്കറ്റ് ലീഗ്: ടീം ടി.എസ്.കെ ചാമ്പ്യന്മാർ
text_fieldsതബൂക്ക് ക്രിക്കറ്റ് ലീഗ് ടൂർണമെന്റിൽ ജേതാക്കളായ ടീം ടി.എസ്.കെ ട്രോഫിയുമായി
തബൂക്ക്: ഡൈനാമിറ്റ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തബൂക്ക് സംഘടിപ്പിച്ച ഡി.എസ്.എൽ ഡൈനാമിറ്റ്സ് ക്രിക്കറ്റ് ലീഗ് 2023 സീസൺ ഒന്ന് ആവേശകരമായി സമാപിച്ചു. ഒരു മാസക്കാലമായി നടന്നുവരുന്ന മത്സരത്തിൽ തബൂക്കിലെ ഡൈനാമിറ്റ്സ്, ബ്ലാക്ക് ആൻഡ് വൈറ്റ്, മാസ്റ്റർ ബ്ലാസ്റ്റേഴ്സ്, ലയൻസ്, ഹീറോസ്, റേഞ്ചേഴ്സ് എഫ്.സി, മാംഗ്ലൂർ സ്ട്രൈക്കേഴ്സ്, ടി.എസ്.കെ, അസെന്റ്, ഇവ, യുനൈറ്റഡ് എഫ്.സി എന്നീ ക്ലബുകൾ പങ്കെടുത്തു. ഫൈനലിൽ അസന്റ് തബൂക്കിനെ കീഴടക്കി ടി.എസ്.കെ തബൂക്ക് ജേതാക്കളായി.
ഫൈനലിൽ മാൻ ഓഫ് ദ മാച്ചായി അസീസും മാൻ ഓഫ് ദ സീരീസായി ഷഫീക്കും തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ബൗളറായി അൻവർ അലിയും ബെസ്റ്റ് ബാറ്റ്സ്മാനായി ഷഫീക്കും ബെസ്റ്റ് ഫീൽഡറായി റംഷിയും അവാർഡ് നേടി.
സമ്മാനദാന ചടങ്ങിൽ മാസ് തബൂക്ക് പ്രതിനിധി ഉബൈസ് മുസ്തഫ, കെ.എം.സി.സി തബൂക്ക് പ്രതിനിധി ഫസൽ, ഒ.ഐ.സി.സി പ്രതിനിധി റിജേഷ് നാരായണൻ, ഹാഷിം ഓച്ചിറ എന്നിവർ പങ്കെടുത്തു. ഷൻഹീർ വയനാട്, അബ്ദുൽ അക്രം തലശ്ശേരി, യൂസഫ് വളാഞ്ചേരി, മനാഫ് എരുമേലി എന്നിവർ ടൂർണമെൻറിന് നേതൃത്വം നൽകി.