പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ടി. അബ്ദുൽ മജീദിന് കേളി യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ടി. അബ്ദുൽ മജീദിന് കേളി അൽഖർജ് ഏരിയ സിറ്റി യൂനിറ്റ് യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: 36 വർഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സിറ്റി യൂനിറ്റ് അംഗം ടി. അബ്ദുൽ മജീദിന് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കേളി അൽഖർജ് ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ചായിരുന്നു യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്.
മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശിയായ ടി. അബ്ദുൽ മജീദ് കഴിഞ്ഞ 36 വർഷമായി റിയാദിലെ പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. ചടങ്ങിൽ യൂനിറ്റ് പ്രസിഡൻറ് ജ്യോതിലാൽ അധ്യക്ഷത വഹിച്ചു. അൽഖർജ് ഏരിയ സെക്രട്ടറി ഷബി അബ്ദുൽ സലാം, ജോ.സെക്രട്ടറി റഷീദലി, ഏരിയ രക്ഷാധികാരി സമിതി അംഗം നാസർ പൊന്നാനി എന്നിവർ ആശംസകൾ നേർന്നു.
യൂനിറ്റ് കമ്മിറ്റി തയാറാക്കിയ ഉപഹാരം യൂനിറ്റ് പ്രസിഡൻറ് ജ്യോതിലാലും സെക്രട്ടറി കലാമും ചേർന്ന് അബ്ദുൽ മജീദിന് സമ്മാനിച്ചു. യൂനിറ്റ് സെക്രട്ടറി കലാം സ്വാഗതവും ടി. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

