Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസിറിയൻ പ്രസിഡൻറും സൗദി...

സിറിയൻ പ്രസിഡൻറും സൗദി കിരീടാവകാശിയും കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
സിറിയൻ പ്രസിഡൻറും സൗദി കിരീടാവകാശിയും കൂടിക്കാഴ്​ച നടത്തി
cancel
camera_alt

സിറിയൻ പ്രസിഡൻറ് അഹ്​മദ്​ അൽശറഅ്നെ റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്​ദുറഹ്​മാൻ സ്വീകരിക്കുന്നു

റിയാദ്​: ഔദ്യോഗിക സന്ദ​ർശനത്തിന്​ റിയാദിലെത്തിയ സിറിയയുടെ പുതിയ പ്രസിഡൻറ്​ അഹ്​മദ്​ അൽശറഉനെ​ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാൻ ഉൗഷ്​മളമായി വരവേറ്റു.


റിയാദ്​ അൽ യമാമ കൊട്ടാരത്തിലെ സ്വീകരണ പരിപാടിക്ക്​ ശേഷം നടന്ന കൂടിക്കാഴ്​ചയിൽ സിറിയയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും രാജ്യത്തി​െൻറ സുരക്ഷയും സ്ഥിരതയും പിന്തുണയ്ക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തി​െൻറ വശങ്ങളും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങളും ചർച്ചയിൽ കടന്നുവന്നു. കൂടാതെ പ്രാദേശിക സാഹചര്യങ്ങളിലെ സംഭവവികാസങ്ങളും അവയുമായി ബന്ധപ്പെട്ട ശ്രമങ്ങളും അവലോകനം ചെയ്​തു.



സിറിയയുടെ പ്രസിഡൻറ്​ പദവിയിൽ അവരോധിതമായതിൽ അഹ്​മദ്​ അൽശറഉനെ​ കിരീടാവകാശി അഭിനന്ദിക്കുകയും ചെയ്​തു. സിറിയൻ റിപ്പബ്ലിക്കിനും അവിടുത്തെ ജനതയ്ക്കും ഒപ്പമായിരിക്കും സൗദി അറേബ്യ എന്നും കിരീടാവകാശി ഉൗന്നിപ്പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhSaudi Crown PrinceSaudi ArabiaAhmed al SharaaSyria President
News Summary - Syria’s President al-Sharaa meets Saudi Arabia’s MBS in first foreign trip
Next Story