Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസിറിയന്‍ പ്രതിപക്ഷ...

സിറിയന്‍ പ്രതിപക്ഷ സമ്മേളനം റിയാദില്‍ ആരംഭിച്ചു: സിറിയൻ പ്രതിസന്ധി നിര്‍ണായക ഘട്ടത്തില്‍;  യോജിപ്പില്ലാതെ പരിഹാരം അസാധ്യം - ആദില്‍ജുബൈര്‍

text_fields
bookmark_border
സിറിയന്‍ പ്രതിപക്ഷ സമ്മേളനം റിയാദില്‍ ആരംഭിച്ചു: സിറിയൻ പ്രതിസന്ധി നിര്‍ണായക ഘട്ടത്തില്‍;  യോജിപ്പില്ലാതെ പരിഹാരം അസാധ്യം - ആദില്‍ജുബൈര്‍
cancel
camera_alt?????? ????????? ??????? ??????????? ????????????????? ???? ?????????????
റിയാദ്: സിറിയന്‍ പ്രശ്നം നിര്‍ണായക ഘട്ടത്തിലൂടെയാണ്​ കടന്നുപോകുന്നതെന്നും പ്രശ്ന പരിഹാരത്തില്‍ പ്രതിപക്ഷ കക്ഷികളുടെ യോജിപ്പ് അനിവാര്യമാണെന്നും സൗദി വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹമദ് അല്‍ജുബൈര്‍ വ്യക്തമാക്കി. റിയാദില്‍ ബുധനാഴ്ച ആരംഭിച്ച സിറിയന്‍ വിശാല പ്രതിപക്ഷത്തി​​െൻറ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നവംബര്‍ 28^ന് ജനീവയില്‍ നടക്കുന്ന സിറിയന്‍ പ്രതിപക്ഷ ഒത്തുചേരലി​​െൻറ അജണ്ട നിശ്ചയിക്കാന്‍ സൗദി വിളിച്ചു ചേര്‍ത്ത രണ്ടാമത് സമ്മേളനത്തില്‍ 140 അംഗങ്ങളുടെ പ്രാതിനിധ്യമുണ്ടായിരുന്നു. ബശ്ശാറിതര സിറിയ, ഭാവി സിറിയയുടെ ഭരണഘടന എന്നിവയായിരുന്നു റിയാദ് സമ്മേളനത്തി​​െൻറ മുഖ്യ ചര്‍ച്ചാവിഷയം. കൂടാതെ ഐക്യരാഷ്​ട്ര സഭ രക്ഷാസമിതിയുടെ  കാരറി​​െൻറ അടിസ്ഥാനത്തില്‍ സിറിയന്‍ പ്രശ്നത്തിന് പരിഹാരം കാണണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ലോകത്തി​​െൻറ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്ന  പൗരന്മാരും സിറിയയില്‍ പീഡനം സഹിക്കുന്ന ജനതയും നിങ്ങളിലേക്ക് പ്രതീക്ഷയോടെയാണ് നോക്കുന്നതെന്ന് സിറിയന്‍ പ്രതിപക്ഷത്തോട് ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. ഏഴ് വര്‍ഷത്തിലധികമായി തുടരുന്ന ബശ്ശാറുല്‍ അസദി​​െൻറ ക്രൂരതക്ക് അറുതി വരുത്തേണ്ടതുണ്ടെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssyrian programme saudi gulf news
News Summary - syrian programme saudi gulf news
Next Story