സിറിയൻ സാംസ്കാരിക മന്ത്രി റിയാദ് അന്താരാഷ്ട്ര പുസ്തകമേള സന്ദർശിച്ചു
text_fieldsസിറിയൻ സാംസ്കാരിക മന്ത്രി ഡോ. മുഹമ്മദ് യാസിൻ സ്വാലിഹ് 'റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2025' സന്ദർശിച്ചതിന് ശേഷം സൗദി അധികൃതരുമായി സംഭാഷണത്തിൽ
റിയാദ്: ‘റിയാദ് വായിക്കുന്നു’ എന്ന ശീർഷകത്തിൽ പ്രിൻസസ് നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റിയിൽ നടന്നുവരുന്ന 'റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2025' സിറിയൻ സാംസ്കാരിക മന്ത്രി ഡോ. മുഹമ്മദ് യാസിൻ സ്വാലിഹ് സന്ദർശിച്ചു.
നിരവധി പ്രസാധക സ്ഥാപനങ്ങളുടെ പവലിയനുകൾ, പങ്കെടുക്കുന്ന രാജ്യങ്ങളുടെ സാംസ്കാരിക പവലിയനുകൾ, സാഹിത്യ, പ്രസിദ്ധീകരണ, വിവർത്ത അതോറിറ്റി പവലിയൻ, ഈ വർഷത്തെ വിശിഷ്ടാതിഥി ഉസ്ബെക്കിസ്ഥാന്റെ പവലിയൻ എന്നിവ മന്ത്രി സന്ദർശിച്ചു. കൂടാതെ സൗദിയിലെ വിവിധ സാംസ്കാരിക സംരംഭങ്ങളെ പ്രതിനിധീകരിക്കുന്ന നിരവധി ബൂത്തുകളും കണ്ടു.
പ്രദർശനത്തിന്റെ അനുബന്ധ പരിപാടികളെയും വായനക്കാരെയും സർഗ്ഗാത്മകരെയും പ്രസിദ്ധീകരണ സ്ഥാപനങ്ങളെയും ഒരു ഏകീകൃത സാംസ്കാരിക അന്തരീക്ഷത്തിൽ ഒരുമിച്ച് കൊണ്ടുവരുന്ന സംവേദനാത്മക ഇടങ്ങളെക്കുറിച്ചും സിറിയൻ മന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. മികച്ച സംഘാടനത്തെയും സന്ദർശകരുടെ ശ്രദ്ധേയമായ പങ്കാളിത്തത്തെയും അറബ് സംസ്കാരത്തെയും പുസ്തകങ്ങളെയും പിന്തുണയ്ക്കുന്നതിൽ സൗദിയുടെ മുൻനിര പങ്കിനെയും സിറിയൻ മന്ത്രി പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

