സിറിയന്‍ പ്രശ്നപരിഹാരം: യു.എന്‍ നടപടിയെ ഒ.ഐ.സി സ്വാഗതം ചെയ്തു
text_fieldsജിദ്ദ: സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ ജനീവയില്‍ നടത്തുന്ന ശ്രമങ്ങളെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപറേഷന്‍ (ഒ.ഐ.സി) സ്വാഗതം ചെയ്തു. പ്രശ്നം സിറിയക്ക് മാത്രമല്ല മേഖലക്ക് തന്നെ വലിയ ഭീഷണിയാണെന്ന് ഒ.ഐ.സി പ്രസ്താവനയില്‍ പറഞ്ഞു. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാനാവശ്യമായ ക്രിയാത്മകവും അനുകൂലവുമായ തീരുമാനങ്ങള്‍ ചര്‍ച്ചകളില്‍ ഉണ്ടാകുമെന്ന് ഒ.ഐ.സി പ്രത്യാശ പ്രകടിപ്പിച്ചു. ഇരുവിഭാഗങ്ങള്‍ക്കിടയില്‍ പൂര്‍ണ വെടിനിര്‍ത്തലിന് ധാരണയിലത്തെണം. സിറിയയില്‍ താത്കാലിക ഗവണ്‍മെന്‍റ് എന്ന ലക്ഷ്യം യഥാര്‍ഥ്യമാകുന്നതിന് ഊര്‍ജിത രാഷ്ട്രീയ നടപടികള്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമാധാനപരമായ പരിഹാരമാണ് സിറിയ പ്രതിസന്ധി പരിഹരിക്കാനുള്ള ഏക വഴിയെന്ന് ഒ.ഐ.സി ജനറല്‍ സെക്രട്ടറി യൂസുഫ് അഹ്മദ് അല്‍ ഉസൈമീന്‍ പറഞ്ഞു. സിറിയയുടെ ഐക്യത്തിലേക്കും ഭരണമാറ്റം ഉറപ്പുവരുത്തുന്ന രാഷ്ട്രീയ പരിഹാര ശ്രമത്തിനുമുള്ള അവസരമാണിത്. ഈ അവസരം ഉപയോഗപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. അതിലൂടെ സിറിയന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും അറുതിവരുത്താനാകുമെന്നും ഒ.ഐ.സി. സെക്രട്ടറി ജനറല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
