റിയാദിലെ കരുളായി പ്രവാസി സംഘം ആദരിച്ചു
text_fieldsപാൻ ഇന്ത്യ നീന്തൽ മത്സരത്തിലെ ജേതാവ് മുണ്ടോടൻ റഹ്മാെന റിയാദിലെ കരുളായി പ്രവാസി സംഘം ആദരിച്ചപ്പോൾ
റിയാദ്: ഹൈദരാബാദിൽനടന്ന ഫെഡറേഷൻ കപ്പിനുള്ള പാൻ ഇന്ത്യ നീന്തൽ മത്സരത്തിൽ പങ്കെടുത്ത് മെഡലുകൾ കരസ്ഥമാക്കി കരുളായിയുടെ അഭിമാനമായി മാറിയ മുണ്ടോടൻ റഹ്മാനെ റിയാദിലെ കരുളായി പ്രവാസി സംഘം ആദരിച്ചു. ക്യാഷ് പ്രൈസും പ്രശംസാഫലകവും സമ്മാനിച്ചു. ക്യാഷ് പ്രൈസ് പ്രസിഡന്റ് വി.കെ. സുകുമാരൻ, അൻവർ മുണ്ടോടൻ എന്നിവർ ചേർന്ന് കൈമാറി. ഫലകം കൺവീനർ മുണ്ടോടൻ സലീം, ട്രഷറർ വി.പി. ഷൗക്കത്ത് എന്നിവർ ചേർന്ന് സമ്മാനിച്ചു. ചടങ്ങിൽ കമ്മിറ്റി ഭാരവാഹികളായ കെ.ടി. റഫീഖ്, അസ്കർ കക്കാട്ടിൽ, എൻ.കെ. യൂസഫലി എന്നിവർ പങ്കെടുത്തു.

