സിഫ് ഫുട്്ബാൾ: സബീൻ എഫ്​.സിയും ഫ്രണ്ട്​സ്​ ജിദ്ദയും സമനിലയിൽ 

14:35 PM
31/12/2017
സിഫ് ഫുട്്ബാളിൽ കഴിഞ്ഞ ദിവസം നടന്ന മത്്സരത്തിൽ നിന്ന്

ജിദ്ദ: 18ാമത്​ സിഫ് - ഈസ് ടീ ചാപ്യൻസ് ലീഗിൽ ശറഫിയ്യ ട്രേഡിങ്ങ് സബീൻ എഫ്‌.സിയെ ഈസി ട്രാവൽസ് ഫ്രണ്ട്സ് ജിദ്ദ സമനിലയിൽ തളച്ചു. ഫ്രണ്ട്സ് ജിദ്ദയാണ് ആദ്യം ഗോൾ നേടിയത്.  അതിഥി താരം നവാസ് ശരീഫ് ബെല്ലാടിയാണ് ഗോൾ നേടിയത്. രണ്ടാം പകുതിയുടെ 25ാം മിനുട്ടിൽ നിസാമുദ്ദീൻ വെളുത്തതൊടിക  സബീൻ എഫ്​.സിയുടെ സമനില ഗോൾ കണ്ടെത്തി. കളി തീരാൻ മൂന്ന് മിനിറ്റ് ബാക്കി നിൽക്കെ രണ്ടാം മഞ്ഞ കാർഡ് വാങ്ങി സുധീഷ് പുറത്തു പോയതോടെ പത്തു പേരുമായാണ് ഫ്രണ്ട്സ് കളി പൂർത്തിയാക്കിയത്.

കളിയിലെ മികച്ച കളിക്കാരനായി സബീൻ എഫ്‌സിയുടെ മുഹമ്മദ് അസ്‌ലമിനെ തെരഞ്ഞെടുത്തു. ബി ഡിവിഷനിൽ മക്ക ബി.സി.സി എഫ്‌.സി മറുപടിയില്ലാത്ത ഒരു ഗോളിന് റിഹാബ് എഫ്‌.സി യാമ്പുവിനെ പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ നായകൻ അബ്്ദുൽ ഹക്കീമാണ് വിജയികൾക്കു വേണ്ടി ഗോൾ നേടിയത്. അബ്്ദുൽ ഹക്കീം തന്നെയാണ് മികച്ച കളിക്കാരനും. സി ഡിവിഷനിൽ ശകതരായ ജപ്പാൻ വാച്ചസ് മഹ്ജർ എഫ്‌.സി ഈമാൻ ബേക്കറി യങ് ചാലഞ്ചേഴ്‌സിനെ ഒരു ഗോളിന് പരാജയപ്പെടുത്തി മൂന്ന് പോയിൻറ്​ കരസ്ഥമാക്കി.  പകരക്കാരനായി വന്ന മുഹമ്മദ് ആഷിഫാണ് മഹ്ജറിനു വേണ്ടി ഗോൾ നേടിയത്. ത്സമഹ്ജർ എഫ്സിയുടെ സയീദ് കലക്കാംതൊടിയാണ് കളിയിലെ കേമൻ. ഡി ഡിവിഷനിൽ സ്പോർട്ടിങ് യുണൈറ്റഡ് എതിരില്ലാത്ത നാല് ഗോളുകൾക്ക് ജിദ്ദ ഇലവനെ തോൽപിച്ചു. ഇമ്രാൻ അബ്്ദുല്ല, മുഹമ്മദ് അക്വിയാൻ എന്നിവർ രണ്ടു ഗോളുകൾ വീതം നേടി. അഖിയാനാണ് മാൻ ഓഫ് ദ മാച്ച്.

COMMENTS