സിഫ് ഫുട്​ബാൾ: ബ്ലൂസ്​റ്റാറിന്  ജയം

11:57 AM
24/12/2017
കഴിഞ്ഞ ദിവസം ന്ന സിഫ് ഫുട്​ബാൾ മൽസരത്തിൽ നിന്ന്

ജിദ്ദ: സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമ​െൻറിൽ വെള്ളിയാഴ്ച നടന്ന എ ഡിവിഷൻ മത്സരത്തിൽ   സഫയർ റെസ്​റ്റോറൻറ്​ ബ്ലൂസ്​റ്റാർ ബി ഒന്നിനെതിരെ മൂന്ന് ഗോളിന്​ ബാഹി ബർഗർ ടൂൺ ടീം സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി. ബ്ലൂസ്​റ്റാറിനായിരുന്നു മത്സരത്തിൽ വ്യക്തമായ ആധിപത്യം. ആദ്യ പകുതിയിൽ മുഹമ്മദ് അനസിലൂടെ മുന്നിലെത്തിയ ബ്ലൂസ്​റ്റാർ രണ്ടാം പകുതിയിലാണ് പട്ടിക തികച്ചത് മുഹമ്മദ് അനസ് സൈനുൽ കൊണ്ടോട്ടി എന്നിവർ ബാക്കി ഗോളുകൾ നേടി. ടൗൺ ടീം സ്‌ട്രൈക്കേഴ്‌സി​െൻറ ആശ്വാസ ഗോൾ പെനാൽറ്റിയിലൂടെ അബ്​ദുൽ റഹൂഫ് ആലശ്ശേരി നേടി. കളിയിലെ കേമനായി ബ്ലൂസ്​റ്റാറിലെ മുഹമ്മദ് അനസ് കിഴക്കൻ തിരഞ്ഞെടുക്കപ്പെട്ടു.

ബി ഡിവിഷനിൽ ജിദ്ദ എഫ്‌.സിയെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത യാസ് എഫ്.സി ജിദ്ദ ടൂർണമ​െൻറിലെ ആദ്യ ജയം സ്വന്തമാക്കി.  ഇസ്ഹാഖ് മൊയ്‌തുട്ടി ഹാട്രിക് നേടിയ മത്സരത്തിൽ മാജിദ് ചെമ്പയുടെ വകയായിരുന്നു നാലാം ഗോൾ. ഇസ്ഹാഖാണ്​ കളിയിലെ കേമൻ. സി ഡിവിഷനിൽ യൂത്ത് ഇന്ത്യ എഫ്‌.സി, ബ്ലൂസ്​റ്റാർ സീനിയേഴ്സിനെ ഗോൾ രഹിത സമനിലയിൽ തളച്ചു.  കളിയിലെ കേമനായി യൂത്ത് ഇന്ത്യ ഗോൾ കീപ്പർ ഇംതിയാസ് അഹമ്മദ് തിരഞ്ഞെടുക്കപ്പെട്ടു. ഡി ഡിവിഷൻ അണ്ടർ 17 കുട്ടികളുടെ വിഭാഗത്തിൽ സ്പോർട്ടിങ് യുണൈറ്റഡ് ബി ടാലൻറ് ടീൻസ് ഫുട്ബാൾ അക്കാദമിയും സമനിലയിൽ പിരിഞ്ഞു.

COMMENTS