റിയാദിൽ ശ്രദ്ധേയമായി ‘മിഠായിത്തെരുവ്
text_fieldsകെ.എം.സി.സി കോഴിക്കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ‘മിഠായിത്തെരുവ്’ പരിപാടിയിൽനിന്ന്
റിയാദ്: കോഴിക്കോടിെൻറ തനിമയും മലബാറിെൻറ രുചിവൈവിധ്യങ്ങളും ഒത്തുചേർന്ന ‘മിഠായിത്തെരുവ് (ചാപ്റ്റർ-1)’ റിയാദിലെ പ്രവാസി മലയാളിക്ക് പുത്തൻ അനുഭവമായി.
കെ.എം.സി.സി കോഴിക്കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പരിപാടി കലയും സംസ്കാരവും വിരുന്നും ഒത്തുചേർന്ന വലിയൊരു കുടുംബസംഗമമായി മാറി. മൈലാഞ്ചി ഫെസ്റ്റ്, കുട്ടികൾക്കായുള്ള വിവിധ കലാപരിപാടികൾ, ഗെയിമുകൾ എന്നിവക്ക് പുറമെ, ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളും വനിതാ വിങ്ങും ഒരുക്കിയ ഭക്ഷണ സ്റ്റാളുകൾ മേളയുടെ പ്രധാന ആകർഷണമായിരുന്നു.
ഗസൽ മെഹ്ഫിൽ, മുട്ടിപ്പാട്ട്, കോൽക്കളി തുടങ്ങി മലബാറിെൻറ തനത് കലാരൂപങ്ങൾ വേദിയിൽ അരങ്ങേറി. കോഴിക്കോടിെൻറ ബിരിയാണിയും സുലൈമാനിയും ഗസലുകളും നെഞ്ചിലേറ്റുന്ന പ്രവാസികൾക്ക് സൗഹൃദങ്ങൾ പുതുക്കാനും ഒരുമിച്ചിരിക്കാനുമുള്ള വേദിയായി മിഠായിത്തെരുവ് മാറി. കുടുംബങ്ങൾക്കായി പ്രത്യേകമായി ഒരുക്കിയ സൗകര്യങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടി. സദസ്സിന് മുന്നിൽ മാനാഞ്ചിറയുടെ ചിത്രം വരച്ച് ആസാദ് ബാലുശ്ശേരി കാണികളുടെ കൈയടി നേടി.
സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, വൈസ് പ്രസിഡന്റ് വി.കെ മുഹമ്മദ്, ഉസ്മാനലി പാലത്തിങ്ങല്‍, സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, ജനറൽ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, ട്രഷറര്‍ അഷ്റഫ് വെള്ളേപ്പാടം, പി.സി. അലി വയനാട്, മജീദ് പയ്യന്നൂര്‍, റഫീഖ് മഞ്ചേരി, ശമീര്‍ പറമ്പത്ത്, മുജീബ് ഉപ്പട, സിറാജ് മേടപ്പിൽ, റിയാസ് ചിങ്ങത്ത്, ടി.കെ. അഹമ്മദ് കോയ (സിറ്റി ഫ്ലവർ), ബഷീർ മുസ്ലിയാരകം (പാരഗൺ), ലത്തീഫ് കാരന്തൂർ, കുഞ്ഞഹമ്മദ് പടിയങ്ങൽ, ഷാഫി, റഹീം പുതുപ്പാടി, മൈമൂന അബ്ബാസ്, നിഖില സമീര്‍, ഇബ്രാഹീം സുബ്ഹാന്, അബ്ബാസ് കുറ്റിക്കാട്ടൂർ, റഹ്മത്ത് അഷ്റഫ്, നദീറ ഷംസു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജില്ലാ പ്രസിഡന്റ് സുഹൈല്‍ അമ്പലക്കണ്ടി വേദി നിയന്ത്രിച്ചു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജില്ലാ വൈസ് പ്രസിഡൻറ് ലത്തീഫ് മടവൂരിനും ജില്ലാ കമ്മിറ്റിക്കായി ഗാനമെഴുതിയ ഹുസൈൻ അമ്പലക്കണ്ടിക്കും ഉപഹാരങ്ങൾ നൽകി. സാഹിതി ടീമിെൻറ കോൽക്കളിയും മെഹ്ഫിൽ സംഘത്തിെൻറ മുട്ടിപ്പാട്ടും പരിപാടിയുടെ മാറ്റ് കൂട്ടി. ജില്ലാ പ്രസിഡൻറ് സുഹൈൽ അമ്പലക്കണ്ടി ചടങ്ങുകൾ നിയന്ത്രിച്ചു.
വിവിധ മണ്ഡലം ഭാരവാഹികളും വനിതാ വിങ് പ്രതിനിധികളും പരിപാടികൾക്ക് നേതൃത്വം നൽകി. ഐക്യവും സംഘടനാ മികവും വിളിച്ചോതുന്നതായിരുന്നു മിഠായിത്തെരുവെന്ന് സംഘാടകർ അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജാഫർ സാദിഖ് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി കുഞ്ഞോയി കോടമ്പുഴ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

