Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്​ സൗ​ദി–സ്വീ​ഡി​ഷ്​​ സ​ഹ​ക​ര​ണം സ്വീ​ഡി​ഷ്​ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ ഏ​ജ​ൻ​സി​യു​മാ​യി

text_fields
bookmark_border
രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്​ സൗ​ദി–സ്വീ​ഡി​ഷ്​​ സ​ഹ​ക​ര​ണം സ്വീ​ഡി​ഷ്​ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ ഏ​ജ​ൻ​സി​യു​മാ​യി
cancel
camera_alt?????????????????? ????????? ????????????????????? ?????????? ????? ????????? ????????????? ?????? ?????????????????????? ????????????? ??????? ???. ????????????? ?????????????????? ??????????? ?????????? ????????? ???????? ???????? ???. ????????? ?????????? ???????????????????

റി​യാ​ദ്​: രോ​ഗ​പ്ര​തി​രോ​ധ രം​ഗ​ത്ത്​​ സൗ​ദി അ​റേ​ബ്യ​യും സ്വീ​ഡ​നും കൈ​കോ​ർ​ക്കു​ന്നു. സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച ഉ​ട​മ്പ​ടി സ്വീ​ഡി​ഷ്​ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ ഏ​ജ​ൻ​സി​യും സൗ​ദി നാ​ഷ​ന​ൽ സ​െൻറ​ർ ഫോ​ർ ഡി​സീ​സ്​ പ്രി​െ​വ​ൻ​ഷ​ൻ ആ​ൻ​ഡ്​ ക​ൺ​ട്രോ​ളും ഒ​പ്പു​വെ​ച്ചു. പൊ​തു​ജ​നാ​രോ​ഗ്യ രം​ഗ​ത്ത്​ ഇ​തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സ​ഹ​ക​ര​ണം ശ​ക്ത​മാ​കും. പൊ​തു​ജ​നാ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള സം​രം​ഭ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും ഇ​രു​രാ​ജ്യ​ങ്ങ​ളും യോ​ജി​ച്ച്​ സ്ഥാ​പി​ക്കും. ഇ​തി​നു​വേ​ണ്ടി ആ​വി​ഷ്​​ക​​രി​ച്ച സം​യു​ക്ത പ​ദ്ധ​തി ന​ട​പ്പാ​ക്കും. സൗ​ദി ഡി​സീ​സ്​ പ്രി​വെ​ൻ​ഷ​ൻ സ​െൻറ​ർ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ​ഗി​സ്വാ​നി​യും സ്വീ​ഡി​ഷ്​ ഏ​ജ​ൻ​സി മേ​ധാ​വി ഡോ. ​ജോ​ഹാ​ൻ കാ​ൾ​സ​നു​മാ​ണ്​ ക​രാ​റി​ലൊ​പ്പി​ട്ട​ത്.


പൊ​തു​ജ​നാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​െ​പ്പ​ട്ട എ​ല്ലാ മേ​ഖ​ല​ക​ളെ​യും സ​മ​ഗ്ര​മാ​യി ഉ​ൾ​ക്കൊ​ള്ളു​ന്ന സ​ഹ​ക​ര​ണ പ​ദ്ധ​തി​യാ​ണ്​ ന​ട​പ്പാ​കു​ന്ന​ത്. ജീ​വ​ന​ക്കാ​ർ, അ​ടി​സ്ഥാ​ന ഘ​ട​ന​യു​ടെ വി​ക​സ​നം, സ്ഥാ​പ​ന​പ​ര​മാ​യ ന​ട​ത്തി​പ്പ്, വ്യ​വ​സാ​യി​ക ആ​സൂ​ത്ര​ണം, ​മൈ​ക്രോ​ബ​യോ​ള​ജി ല​ബോ​റ​ട്ട​റി​ക​ൾ സ്ഥാ​പി​ക്ക​ലും ന​ട​ത്ത​ലും, ആ​രോ​ഗ്യ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സാ​മ്പ​ത്തി​കാ​സൂ​ത്ര​ണ​ങ്ങ​ൾ, പ​ക​രാ​ത്ത രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ആ​രോ​ഗ്യ​പ്ര​ദ​മാ​യ ജീ​വി​ത​ശൈ​ലി​യെ പ്രോ​ത്സാ​ഹി​പ്പി​ക​ൽ, പ​ക​ര്‍ച്ച​വ്യാ​ധി​ക​ളെ​യും പ​ക​രാ​ത്ത രോ​ഗ​ങ്ങ​ളെ​യും നി​രീ​ക്ഷി​ക്ക​ൽ, പൊ​തു​ജ​നാ​രോ​ഗ്യം പ​രി​പോ​ഷി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി ആ​രോ​ഗ്യ​ശു​ശ്രൂ​ഷ​യി​ലെ നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ഇൗ ​സ​ഹ​ക​ര​ണം വ്യാ​പി​ക്കും.


ഉ​ട​മ്പ​ടി​യു​ടെ കാ​ലാ​വ​ധി അ​ഞ്ചു​വ​ർ​ഷ​മാ​ണെ​ന്നും അ​തി​നു​ശേ​ഷം സ​ഹ​ക​ര​ണ​ത്തി​​െൻറ ഫ​ല​ങ്ങ​ൾ വി​ല​യി​രു​ത്തി ഇ​രു ക​ക്ഷി​ക​ളു​ടെ​യും താ​ൽ​പ​ര്യം പ​രി​ഗ​ണി​ച്ച്​ ക​രാ​ർ പു​തു​ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ക്കു​മെ​ന്നും ഡോ. ​അ​ൽ​ഗി​സ്വാ​നി പ​റ​ഞ്ഞു. പൊ​തു​ജ​നാ​രോ​ഗ്യ രം​ഗ​ത്ത്​ പു​തു രോ​ഗ​പ്ര​തി​രോ​ധ, ചി​കി​ത്സ, ആ​രോ​ഗ്യ പ​രി​പാ​ല​ന പ്രാ​യോ​ഗി​ക മാ​ർ​ഗ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നും പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​നും ഇൗ ​ക​രാ​ർ പ്രേ​ര​ക​മാ​കു​മെ​ന്നും സ്വീ​ഡി​ഷ്​ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ ഏ​ജ​ൻ​സി പോ​ലു​ള്ള പ്ര​മു​ഖ സം​ഘ​ട​ന​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണം സൗ​ദി​യി​ലെ പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​യെ പു​ഷ്​​ടി​പ്പെ​ടു​ത്തു​മെ​ന്നും അ​നു​ഭ​വ​പ​രി​ജ്ഞാ​നം പ​ര​സ്​​പ​രം പ​ങ്കു​വെ​ക്കു​ന്ന​തി​ലൂ​ടെ ഇ​രു​കൂ​ട്ട​ർ​ക്കും കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട ഫ​ല​ങ്ങ​ളു​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsswedish public health
News Summary - swedish public health-saudi-gulf news
Next Story