സ്വരലയ കലാവേദി സംഗീതസന്ധ്യ അരങ്ങേറി
text_fieldsജിദ്ദയിൽ സ്വരലയ കലാവേദി സംഘടിപ്പിച്ച സംഗീതസന്ധ്യ പരിപാടിയിൽ നിന്ന്
ജിദ്ദ: ജിദ്ദയിലെ സ്വരലയ കലാവേദി സംഗീതസന്ധ്യ സംഘടിപ്പിച്ചു. കബീർ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. ഇ.കെ ബാദുഷ അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകൻ ഷാഫി എപ്പിക്കാട് മുഖ്യാതിഥിയായിരുന്നു. നാസർ മോങ്ങം, ഖമറുദ്ധീൻ, മൻസൂർ നിലമ്പൂർ, കിഷോർ, മുംതാസ് അബ്ദുൽറഹമാൻ, ശബ്നം ജെബി, ബീഗം ഖദീജ, ആയിഷ, റൈസ എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ ആസ്വാദകരെ സംഗീത സാഗരത്തിലേക്ക് കൊണ്ടുപോയി. ശ്രീജ ശ്രീധരൻ നൃത്തസംവിധാനം ചെയ്ത ഡാൻസ് പരിപാടിക്ക് മാറ്റുകൂട്ടി. നാസർ മോങ്ങം സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.
ഇ.കെ ബാദുഷ (ചെയർ), നാസർ മോങ്ങം (കൺ), ഷാജി (ട്രഷ), ഖമറുദ്ദീൻ (വൈസ് ചെയർ), കിഷോർ (ജോ. കൺ)
പ്രവാസി കലാരംഗത്ത് കൂടുതൽ അവസരങ്ങളും മികവുറ്റ വേദികളും സൃഷ്ടിക്കണമെന്നും സംഗീതത്തിന്റെ പുതുവഴികൾ തുറക്കണമെന്നും ലക്ഷ്യമിട്ട് നിലവിൽ വന്ന സ്വരലയ കലാവേദിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാനായി ഇ.കെ ബാദുഷ, കൺവീനറായി നാസർ മോങ്ങം, ട്രഷററായി ഷാജി, വൈസ് ചെയർമാൻ ഖമറുദ്ദീൻ, ജോയിന്റ് കൺവീനർ കിഷോർ എന്നിവരെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. പ്രവാസികളുടെ കഴിവുകൾ വേദിയിൽ തെളിയിക്കാൻ കൂടുതൽ സ്റ്റേജ് പരിപാടികൾ സംഘടിപ്പിക്കാനും പുതുതലമുറ സംഗീതപ്രതിഭകളെ കണ്ടെത്തി വളർത്താനും ജിദ്ദയിലെ കലാ, സാംസ്കാരിക രംഗത്ത് പുതുമുഖങ്ങൾക്ക് വാതിൽ തുറക്കാനും സംഘടന നീക്കങ്ങൾ ആരംഭിച്ചു. ‘പ്രതിഭകൾക്ക് പ്രോത്സാഹനം ലഭിക്കുമ്പോൾ ഒരു സമൂഹത്തിന്റെ സംസ്കാരം ശക്തമാവുന്നു’ എന്ന ആശയത്തെ പുതുക്കി ഉറപ്പിക്കുന്ന നിലപാടാണ് സ്വരലയ കലാവേദി കൈക്കൊള്ളുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

