റിയാദ് മെട്രോ ഓറഞ്ച് ലൈനിൽ സ്വാലിഹിയ, സുൽത്താന സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചു
text_fieldsറിയാദ്: റിയാദ് മെട്രോ ട്രെയിൻ പദ്ധതിക്ക് കീഴിൽ സാലിഹിയ, സുൽത്താന സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങി. റിയാദ് ട്രെയിനിന്റെ ഓറഞ്ച് ലൈനിൽ ഞായറാഴ്ച്ച മുതലാണ് സ്വാലിഹിയ, സുൽത്താന സ്റ്റേഷനുകൾ തുറന്നതെന്ന് റിയാദ് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ഘട്ടങ്ങളായി മെട്രോ സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നതിന്റെറ ഭാഗമാണിത്. ഇനി ഓറഞ്ച് ലൈനിൽ 11 സ്റ്റേഷനുകൾ കൂടി തുറക്കാൻ ബാക്കിയുണ്ട്.
നാല് പ്രധാനസ്റ്റേഷനുകൾ ഉൾപ്പെടെ 85 റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് റിയാദ് മെട്രോ പദ്ധതി. ഈ 11 ഒഴികെ ബാക്കിയെല്ലാ സ്റ്റേഷനുകളും പ്രവർത്തനം ആരംഭിച്ചു. വാസ്തുവിദ്യാസൗന്ദര്യവും പ്രവർത്തനക്ഷമതയും സമന്വയിപ്പിക്കുന്ന ആധുനിക സവിശേഷതകളോടെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സീമെൻസ് (ജർമനി), ബൊംബാർഡിയർ (കാനഡ), അൽസ്റ്റോം (ഫ്രാൻസ്) എന്നീ പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ നിർമിക്കുന്ന 190 ട്രെയിനുകളും 452 ബോഗികളും പദ്ധതിയിൽ ഉൾപ്പെടുന്നു. വിവിധ പാതകളിൽ 19 പാർക്കിങ് സ്ഥലങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

