റിയാദ് മേഖലയിൽ രണ്ട് വിനോദ പരിപാടികൾ നിർത്തിവെക്കാൻ ഉത്തരവ്
text_fieldsസൗദിയിലെ ഒരു വിനോദ പാർക്കിൽനിന്നുള്ള ദൃശ്യം
റിയാദ്: സുരക്ഷ കാരണങ്ങളാൽ റിയാദ് മേഖലയിലെ രണ്ട് വിനോദ പരിപാടികൾ നിർത്തിവെക്കാൻ റിയാദ് മേഖല ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൾ അസീസ് ഉത്തരവിട്ടു. വായുവിൽ ഉയർന്നു നിൽക്കുന്ന ഈ വിനോദപരിപാടികളിൽ പൊതുവിനോദ അതോറിറ്റി ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്നാണ് നടപടി. സുരക്ഷ ഇല്ലാത്ത ഇത്തരം വിനോദ പരിപാടികൾക്ക് യാതൊരു വിട്ടുവീഴ്ച ചെയ്യാനും കഴിയില്ലെന്ന് റിയാദ് ഡെപ്യൂട്ടി ഗവർണർ മേഖല പൊലീസ് മേധാവിക്ക് അയച്ച ഉത്തരവിൽ പറഞ്ഞു. എല്ലാ വിനോദ ഇനങ്ങളിലും സുരക്ഷ ഉറപ്പാക്കാനും ഉത്തരവാദപ്പെട്ടവരുടെ പരിശോധനകൾ ശക്തമാക്കാനുമുള്ള ആവശ്യകത ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയ അറിയിപ്പിൽ ഡെപ്യൂട്ടി ഗവർണർ വ്യക്തമാക്കി.
അടുത്തിടെ പടിഞ്ഞാറൻ സൗദിയിലെ ത്വാഇഫ് ഗവർണറേറ്റിലെ ഒരു പാർക്കിൽ യന്ത്ര ഊഞ്ഞാൽ പൊട്ടിവീണ അപകടത്തിന്റെ തൊട്ടുപിന്നാലെയാണ് റിയാദ് ഗവർണറേറ്റ് ഈ തീരുമാനം എടുത്തത്. പ്രസ്തുത അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ബാലിക കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

