Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാടണയാൻ മോഹിച്ച...

നാടണയാൻ മോഹിച്ച സുശീലക്ക്​ സൗദി പൊലീസും സാമൂഹിക പ്രവർത്തകരും തുണയായി

text_fields
bookmark_border
നാടണയാൻ മോഹിച്ച സുശീലക്ക്​ സൗദി പൊലീസും സാമൂഹിക പ്രവർത്തകരും തുണയായി
cancel
camera_alt

സുശീല യാത്രപുറപ്പെടുന്നതിനു​ മുമ്പ്​ സാമൂഹിക പ്രവർത്തക മഞ്​ജു മണിക്കുട്ടനൊപ്പം

ദമ്മാം: നാലുവർഷം കഴിഞ്ഞിട്ടും നാട്ടിൽ പോകാൻ അനുവദിക്കാതെ ജോലിയെടുപ്പിച്ച വീട്ടിൽനിന്ന്​ രക്ഷപ്പെടാൻ ശ്രമിച്ച്​ അപകടത്തിൽപെട്ട മലയാളി സ്​ത്രീക്ക്​ മോചനം. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനി സുശീലക്കാണ്​ (48) സൗദി പൊലീസും മലയാളി സാമൂഹിക പ്രവർത്തകരും തുണയായത്​. വീട്ടിലെ കഷ്​ടപ്പാടുകൾക്ക്​ അറുതി തേടിയാണ്​ നാലുവർഷം മുമ്പ്​ ഒരു ഏജൻസി വഴി സുശീല ജു​ൈബലിൽ എത്തി​േച്ചർന്നത്​. ആദ്യ മൂന്നുമാസം ഒരു വീട്ടിൽ ജോലി ചെയ്​തെങ്കിലും ശമ്പളം പോലും ലഭിച്ചില്ല. തുടർന്ന്​ അവർ സുശീലയെ മറ്റൊരു സ്വദേശി കുടുംബത്തിന്​ ​ൈകമാറി. ശമ്പളവും പരിഗണനയുമൊക്കെ കിട്ടിയെങ്കിലും വർഷങ്ങൾ കഴിഞ്ഞും നാട്ടിൽ പോകണമെന്ന സുശീലയുടെ ആഗ്രഹം മാത്രം അവർ അംഗീകരിച്ചില്ല. നാട്ടിലുള്ളവരുടെ അഭ്യർഥനകളും വീട്ടിലെത്താനുള്ള കടുത്ത മാനസിക സംഘർഷങ്ങളും മൂലം​ സുശീല ആകെ തളർന്നു. അങ്ങനെയിരിക്കെയാണ്​ കോവിഡ്​ ലോക്​ഡൗൺ കാലത്ത്,​ ജോലിചെയ്യുന്ന വീടിനുപുറത്തെ ഈന്തപ്പനയിൽ ചാരിവെച്ചിരുന്ന കോണി സുശീലയുടെ ശ്രദ്ധയിൽപെട്ടത്​. പിറ്റേ ദിവസം ആരുമില്ലാത്ത സമയത്ത്​ മതിലിൽ ചാരി​െവച്ച്​ കയറി പുറത്തേക്ക്​ ചാടി. പക്ഷേ ഉയരമുള്ള മതിലിൽ നിന്നുള്ള ചാട്ടം സുശീലയുടെ കാലൊടിച്ചു.

വേദനകൊണ്ട്​ പുളഞ്ഞ്​ റോഡരികിൽ കിടന്ന സുശീലയെ അതുവഴി പോവുകയായിരുന്ന പൊലീസ്​ കണ്ടെടുത്തു. താൻ രക്ഷപ്പെടാൻ ശ്രമിച്ചതാണന്ന്​ പറഞ്ഞതോടെ മനസ്സലിഞ്ഞ പൊലീസ്​ ഇവരെ സ്​റ്റേഷനിൽ എത്തിച്ചു. തുടർന്ന്​ ദമ്മാമിൽ സ്​ത്രീകളു​െട അഭയകേന്ദ്രത്തിൽ എത്തിയ ഇവർക്ക്​ സാമൂഹിക പ്രവർത്തക മഞ്​ജു മണിക്കുട്ടനും ഭർത്താവ്​ മണിക്കുട്ടനും തുണയാവുകയായിരുന്നു.

സുശീലയുടെ രേഖകളൊന്നും ​ൈകയിലില്ലാത്തതുകൊണ്ടാണ്​​ നാട്ടിൽ പോകാൻ അനുവദിക്കാത്തത്​ എന്നായിരുന്നു തൊഴിലുടമയു​െട പ്രതികരണം. അൽഖോബാറിലെ അബ്​ദുല്ലത്തീഫ് വിമാന ടിക്കറ്റും മറ്റ്​ സഹായങ്ങളും​ സുശീലക്ക്​ നൽകി. കഴിഞ്ഞ ദിവസം നോർക്ക ഹെൽപ്​ െഡസ്​ക്കി​െൻറ ചാർ​േട്ടഡ്​ വിമാനത്തിൽ നാട്ടിലേക്ക്​ പറന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi policeSusheelasocial activistsmanju manikuttan
Next Story