Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിക്ക്​ നന്ദി...

സൗദിക്ക്​ നന്ദി പറഞ്ഞ്​ സുഷമ സ്വരാജ്​ മടങ്ങി

text_fields
bookmark_border
സൗദിക്ക്​ നന്ദി പറഞ്ഞ്​ സുഷമ സ്വരാജ്​ മടങ്ങി
cancel
camera_alt??????? ?????? ????????????? ??????? ?????????? ??????? ???? ???????? ??????? ??????? ????? ????????????

റിയാദ്​: ജനാദിരിയ പൈതൃകോത്സവ ഉദ്​ഘാടന ചടങ്ങിൽ പ​െങ്കടുക്കാനെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്​ റിയാദിലെ ത്രിദിന ദൗത്യം പൂർത്തിയാക്കി മടങ്ങി. വ്യാഴാഴ്​ച ഉച്ചയോടെയാണ് മന്ത്രിയേയും വഹിച്ചുകൊണ്ട്​ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം​ റിയാദ്​ കിങ്​ ഖാലിദ്​ അന്തർ ദേശീയ വിമാനത്താവളത്തിലെ റോയൽ ടെർമിനലിൽ നിന്ന്​ പറന്നുയർന്നത്​. യാത്രയാക്കാനെത്തിയ സൗദി പ്രതിനിധി സംഘത്തേയും ഇന്ത്യൻ അംബാസഡർ അഹമ്മദ്​ ജാവേദി​​െൻറ നേതൃത്വത്തിലുള്ള എംബസി സംഘത്തേയും വിമാനത്തി​​െൻറ വാതിലിനരുകിൽ നിന്ന്​ കൈവീശി കാട്ടിയ മന്ത്രിയുടെ മുഖത്ത്​ വിരിഞ്ഞ നിറചിരിയിൽ ചരിത്രപരവും വിജയകരവുമായ സന്ദർശനത്തി​​െൻറ ഫലപ്രാപ്​തി നൽകിയ സംതൃപ്​തിയും ജനാദിരിയയിലെ അതിഥി രാജ്യ പദവിയിലൂടെ സൗദി ഇന്ത്യയ്​ക്ക്​ നൽകിയ ബഹുമതിയിലുള്ള നന്ദിയും തിളങ്ങിനിന്നു.

ഇന്ദിരാഗാന്ധിക്ക്​ ശേഷം റിയാദിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ നേതാവെന്ന ചരിത്രവും അവർ കുറിച്ചു. ചൊവ്വാഴ്​ച ഉച്ചകഴിഞ്ഞ്​ മൂന്നോടെ റിയാദിലെത്തിയ സുഷമ സ്വരാജ് ജനാദിരിയ പരിപാടിക്ക്​ പുറമെ സൽമാൻ രാജാവ്​, വിദേശകാര്യ മന്ത്രി ​ആദിൽ ജുബൈർ, നാഷനൽ ഗാർഡ്​ മന്ത്രി അമീർ ഖാലിദ്​ ബിൻ അബ്​ദുൽ അസീസ് എന്നിവരുമായി നടത്തിയ ഫലപ്രദമായ കൂടിക്കാഴ്​ചകൾക്കും ശേഷമാണ്​ ഇന്ത്യയിലേക്ക്​ തിരിച്ചുപോയത്​. ചൊവ്വാഴ്​ച വൈകീട്ട്​ റിയാദ്​ ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂൾ ഒാഡിറ്റോറിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്​ത്​ സംസാരിച്ചിരുന്നു. അന്ന്​ രാത്രിയിൽ എംബസിയോട്​ ചേർന്നുള്ള ത​​െൻറ വസതിയിൽ അംബാസഡർ അഹമ്മദ്​ ജാവേദ്​ മന്ത്രിക്ക്​ അത്താഴ വിരുന്നുനൽകി. വിരുന്നിനിടയിലും പ്രവാസി സമൂഹത്തിൽ നിന്നുള്ള പ്രതിനിധികൾക്ക്​ കൂടിക്കാഴ്​ച അനുവദിക്കാൻ മനസ്​ കാട്ടിയ മന്ത്രി അവരുടെ ആവലാതികൾ കേട്ടു. ഇൗ വർഷത്തെ പത്മശ്രീ പുരസ്​കാര ജേതാവും സൗദി യോഗാ ഫൗണ്ടേഷൻ സ്ഥാപകയുമായ സൗദി വനിത നൗഫ്​ അൽമർവായിക്കും കൂടിക്കാഴ്​ചക്ക്​ അവസരം നൽകി. ബുധനാഴ്​ചയാണ്​ പ്രധാനപ്പെട്ട എല്ലാ കൂടിക്കാഴ്​ചകളും നടന്നത്​. വിവിധ സാമൂഹിക സംഘടനാപ്രതിനിധികളും തൊഴിൽ പ്രശ്​നത്തിലായ സൗദി ഒാജർ കമ്പനിയിലെ തൊഴിലാളികളുമായും മന്ത്രി കൂടിക്കാഴ്​ച നടത്തി. വൈകീട്ട്​ നാലോടെ ജനാദിരിയയിലെത്തിയ മന്ത്രി രാജാവിനോടൊപ്പം ഉദ്​ഘാടന ചടങ്ങിലും അത്താഴവിരുന്നിലും ശേഷം ഉത്സവനഗരിയിലെ പ്രധാന വേദിയിൽ നടന്ന സാംസ്​കാരിക പരിപാടിയിലും പ​െങ്കടുത്തു.

സൗദി സമൂഹത്തെ അഭിസംബോധന ചെയ്​ത്​ ഇൗ വേദിയിൽ പ്രസംഗിക്കുകയും ചെയ്​തു. വൈകീട്ട്​ ഏഴോടെ ഇന്ത്യൻ പവിലിയൻ ഉദ്​ഘാടനം ചെയ്യാനെത്തി. ശേഷം പവിലിയൻ കാണാൻ തുടങ്ങിയ മന്ത്രി സുഷമ സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ കൂടി എത്തിയതോടെ ഒരുമിച്ച്​ നടന്നുകണ്ടു. അതിനിടയിൽ ഇരുവരും ഒരു അനൗപചാരിക നയതന്ത്ര ചർച്ചയും നടത്തി. പിന്നീട്​ മന്ത്രി സുഷമ കേരള പവിലിയ​​െൻറ ഉദ്​ഘാടനവും നിർവഹിച്ചു. രാത്രി എ​േട്ടാടെ എത്തിയ സൽമാൻ രാജാവിനെ ഇന്ത്യാ പവിലിയനിലേക്ക്​ സ്വീകരിച്ച്​ ആനയിച്ചു. വളരെ ഫലപ്രദമായ സന്ദർശനമായിരുന്നു​ മന്ത്രിയുടേതെന്ന്​ പിന്നീട്​ ഇന്ത്യൻ വിദേശകാര്യ വക്​താവ്​ രവീഷ്​ കുമാർ ട്വീറ്റ്​ ചെയ്​തു. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന പങ്കാളിയാണ്​ സൗദി അറേബ്യ. നാലാമത്തെ ശക്തമായ വ്യാപാര പങ്കാളി. കഴിഞ്ഞ വർഷം 25 ശതകോടി യു.എസ്​ ഡോളറി​​െൻറ വ്യാപാരമാണ്​ ഇരുരാജ്യങ്ങളും തമ്മിലുണ്ടായത്​. പുറമെ 32 ലക്ഷം ഇന്ത്യാക്കാർ ഇവിടെ ഉപജീവനം കഴിക്കുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam news
News Summary - sushama-saudi-gulf news
Next Story