Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ജീ​വ​ൻ നാ​യ​രും...

സ​ജീ​വ​ൻ നാ​യ​രും കു​ടും​ബ​വും പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങി

text_fields
bookmark_border
സ​ജീ​വ​ൻ നാ​യ​രും കു​ടും​ബ​വും പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങി
cancel
camera_alt

 പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന സ​ജീ​വ​ൻ നാ​യ​ർ​ക്ക്​ ശി​ഫ മ​ല​യാ​ളി സ​മാ​ജ​ത്തി​െൻറ ഉ​പ​ഹാ​രം ര​ക്ഷാ​ധി​കാ​രി മോ​ഹ​ന​ൻ ക​രു​വാ​റ്റ കൈ​മാ​റു​ന്നു

റി​യാ​ദ്​: മൂ​ന്നു​ പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ സ​ജീ​വ​ൻ നാ​യ​രും കു​ടും​ബ​വും മ​ട​ങ്ങി. ശി​ഫ മ​ല​യാ​ളി സ​മാ​ജ​ത്തി​െൻറ രൂ​പ​വ​ത്​​കൃ​ത കാ​ലം മു​ത​ൽ സം​ഘ​ട​ന​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ കൈ​ത്താ​ങ്ങു​മാ​യി​രു​ന്നു സ​ജീ​വ​ൻ നാ​യ​രെ​ന്ന്​ സ​മാ​ജം യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു. 31 വ​ർ​ഷ​മാ​യി ശി​ഫ​യി​ൽ അ​ലു​മി​നി​യം വ​ർ​ക്ക്​​ഷോ​പ്പ്​ ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

20 വ​ർ​ഷ​മാ​യി ഭാ​ര്യ ബി​ന്ദു​വും മ​ക​ൾ ന​ന്ദ​ന​യും റി​യാ​ദി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഒ​രു ക​ലാ​കാ​രി​കൂ​ടി​യാ​യ ന​ന്ദ​ന സ​ജീ​വ​ൻ റി​യാ​ദി​ലെ അ​ൽ​ആ​ലി​യ സ്കൂ​ളി​ൽ 10ാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യാ​ണ്. കൊ​ല്ലം ജി​ല്ല​യി​ൽ പോ​രേ​ടം സ്വ​ദേ​ശി​യാ​ണ്​ സ​ജീ​വ​ൻ നാ​യ​ർ. യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ ഇ​ല്യാ​സ്​ സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജീ​വ​നു​ള്ള ഉ​പ​ഹാ​രം ര​ക്ഷാ​ധി​കാ​രി മോ​ഹ​ന​ൻ ക​രു​വാ​റ്റ കൈ​മാ​റി.

സെ​ക്ര​ട്ട​റി മ​ധു വ​ർ​ക്ക​ല, ര​ക്ഷാ​ധി​കാ​രി അ​ശോ​ക​ൻ ചാ​ത്ത​ന്നൂ​ർ, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ബി​ജു മ​ട​ത്ത​റ, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഫി​റോ​സ്​ പോ​ത്ത​ൻ​കോ​ട് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Survivors
News Summary - Survivors and their families have stopped migrating
Next Story