സർജിക്കൽ സൺഡേ: മതേതര കേരളത്തിന് ആശ്വാസമായ ദിനം
text_fieldsകേരളത്തിലെ മതേതര സമൂഹത്തിന് ഭരണസംവിധാനത്തിലും സർക്കാറിലും പൂർണ ആശ്വാസവും വിശ്വാസവും തിരികെ ലഭിച്ച ദിനമായിരുന്നു കഴിഞ്ഞുപോയ ഞായറാഴ്ച. ഒരേ ദിവസം തന്നെ മൂന്ന് വ്യത്യസ്ത തലങ്ങളിൽപ്പെട്ട കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുത്തു എന്നത് കേരള ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരിക്കാം. ഭരണകൂടത്തിന്റെ കാര്യക്ഷമമായ ഈ ഇടപെടൽ ബിഗ് സല്യൂട്ട് അർഹിക്കുന്നു.
രാവിലെ, പൊലീസ് സംവിധാനത്തെ വെല്ലുവിളിച്ച നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാനേതാവുമായ അർജുൻ ആയങ്കിയെ കണ്ണൂരിൽവെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചയോടെ, കാസർകോട് ഉപജില്ലയിലെ സ്കൂളിൽ നടത്തിയ സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെ കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തി എൽ.പി കുട്ടികളിലേക്ക് രാഷ്ട്രീയ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീെൻറ കർശന നിർദേശപ്രകാരം സസ്പെൻഡ് ചെയ്തു.
വൈകുന്നേരത്തോടെ, ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്ത ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനും ഒരുപോലെ കൈയടി നേടിയ ദിനമായിരുന്നു ഇത്. ജനങ്ങൾ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഇതിനെതിരെ ശബ്ദിച്ചിരുന്നു.
എന്നാൽ, അർജുൻ ആയങ്കിയെയും ടി.ജി. മോഹൻദാസിനെയും അനുകൂലിക്കാനും കേസ് നടത്താൻ പണം നൽകാനും ആളുകളുണ്ടായതും, വിദ്യാഭ്യാസ മന്ത്രിക്കെതിരെ തീവ്ര വലതുപക്ഷ പ്രൊഫൈലുകൾ തെറിവിളിയുമായി രംഗത്തെത്തിയതും പ്രബുദ്ധ കേരളത്തെ ആശങ്കപ്പെടുത്തുന്ന ചില പ്രവണതകളാണ്.
ഇത്തരം ആശങ്കകൾ നിലനിൽക്കുമ്പോഴും, മൂന്ന് തലത്തിലുള്ള കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന കഴിഞ്ഞ ഞായറാഴ്ച യഥാർഥത്തിൽ ഒരു ‘സർജിക്കൽ സൺഡേ’ തന്നെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

