Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശസ്ത്രക്രിയയിലൂടെ കേൾവി ലഭിച്ചു: ബാലൻ ആദ്യമായി ശബ്ദംകേൾക്കുന്ന വിഡിയോ വൈറൽ

text_fields
bookmark_border
ശസ്ത്രക്രിയയിലൂടെ കേൾവി ലഭിച്ചു: ബാലൻ ആദ്യമായി ശബ്ദംകേൾക്കുന്ന വിഡിയോ വൈറൽ
cancel
camera_alt

ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി ശ​ബ്ദം​കേ​ട്ട​തി​ന്റെ സ​ന്തോ​ഷ​ത്തി​ൽ വാ​ജ്‌​ദി

Listen to this Article

ജുബൈൽ: ചെവിയിലെ ശസ്ത്രക്രിയക്കുശേഷം കേൾവിശക്തി ലഭിച്ച ബാലൻ ആദ്യമായി ശബ്ദം കേൾക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സൗദി ബാലൻ സന്തോഷംകൊണ്ട് ചിരിക്കുന്ന വിഡിയോയാണ് തരംഗമായി മാറിയത്. നജ്‌റാനിലെ കിങ് ഖാലിദ് ആശുപത്രിയിൽ രണ്ട് ചെവികളിലും കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയക്ക് വിധേയനായ വാജ്‌ദി എന്ന ബാലനാണ് ആദ്യമായി ശബ്ദംകേട്ട് വിസ്മയഭരിതനാവുന്നത്.

ശസ്ത്രക്രിയക്കുശേഷം ഡോക്‌ടർ അവനോട് സംസാരിക്കുകയും അവന്റെ ശ്രവണശേഷി പരിശോധിക്കാൻ കൈകൊട്ടുകയും ചെയ്യുമ്പോൾ ജീവിതത്തിൽ ആദ്യമായി ശബ്ദംകേട്ടതിന്റെ സന്തോഷം അവൻ പ്രകടിപ്പിക്കുകയാണ്. ട്വിറ്ററിൽ ആയിരങ്ങളാണ് വിഡിയോ കണ്ടതും പങ്കുവെച്ചതും. സൗദി ആരോഗ്യ മന്ത്രാലയമാണ് ട്വിറ്റർ അക്കൗണ്ടിൽ വിഡിയോ പോസ്റ്റ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Surgical hearing: The video of the boy's first hearing went viral
Next Story